പ്രധാനമന്ത്രിയുടെ സന്ദർശനം; പാലക്കാട്ട് ശനിയാഴ്ചയും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പരിപാടിയുടെ റിഹേഴ്സലിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മണിമുതൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ച് വിടുമെന്നും പോലീസ് അറിയിച്ചു. ജനങ്ങൾ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
Read more