Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും എത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തും. പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ വീതം പ്രചാരണത്തിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ എത്തുമെന്നാണ് വിവരം. സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണ ചടങ്ങുകളിൽ വിവിധ സംസ്ഥാനങ്ങളിലെ

ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തും. കാസർകോട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രിയും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഗോവ മുഖ്യമന്ത്രിയും എത്തും.

ഇതിനിടെ ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത. ഇനി ഏകദേശം പത്ത് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര എന്നിവ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്.

Recent News

Advertisement
WhiteswanTV Footer