Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: amit shah

അവസാന ദിനം സഭയിലെത്തി മോദിയും അമിത് ഷായും; സഭ പിരിഞ്ഞു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്സഭയിലെത്തിയെങ്കിലും സംസാരിച്ചില്ല. വന്ദേമാതരം പൂര്‍ണമായി ആലപിച്ച ശേഷം സഭ പിരിഞ്ഞു. അതിനിടെ സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു. രാമേശ്വരത്തും തമിഴ്‌നാട്ടിലെ മറ്റ് തീരദേശ ജില്ലകളിലും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആവർത്തിച്ച് അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്‌സഭയിൽ ശ്രദ്ധക്ഷണിക്കൽ നോട്ടിസ് നൽകിയെങ്കിലും വിഷയം പരിഗണനയ്ക്കെടുത്തില്ല. ഇന്നും പാർലമെന്റ് […]
Read more

17-ാം ദിനവും സഭയിലെത്താതെ മുങ്ങി അമിത് ഷാ, മറുപടി പറയാൻ ധൈര്യമില്ലെങ്കിൽ രാജിവെക്കാൻ പ്രതിപക്ഷം; എന്താണ് കേന്ദ്രത്തിന്റെ മനസിൽ?

പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം മറ്റൊരു കലുഷിതമായ ദിനത്തിലേക്ക് കടക്കുകയാണ്. സഭാനടപടികൾ കൃത്യമായി നടത്താൻ പോലും സാധിക്കാത്ത തരത്തിൽ ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക പ്രതികരണത്തിനും മറുപടിക്കുമായി പ്രതിപക്ഷം ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഇന്നും പാർലമെൻ്റ്‌ അടിയന്തര നിർത്തിവെക്കലുകളിലേക്കും മുദ്രാവാക്യം വിളികളിലേക്കും നീങ്ങിയിരിക്കുകയാണ്. പിന്നാലെ രാവിലത്തെ പാർലമെന്റ് നടപടികൾ ഉച്ച വരെ നിർത്തി വെക്കേണ്ടിയും വന്നിരിക്കുകയാണ്. വർഷകാല സമ്മേളനം ആരംഭിച്ച് ഇന്നേക്ക് 17-ാം ദിവസം ആയിട്ടും […]
Read more

ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ; വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന് പിന്തുണ അറിയിച്ച് മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പാർട്ടി അദ്ദേഹത്തിനൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതിനായാണ് നേതാക്കൾ സന്ദർശനം നടത്തിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ […]
Read more

അണ്ണാമലൈ ബിജെപി വിടും; അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. ജൂൺ 5-ന് ചെന്നൈയിൽ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങൾക്കിടെ, ജൂൺ 2-ന് അണ്ണാമലൈ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ രാജി തൽക്കാലം നീട്ടിവെക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുമായുള്ള ബന്ധം […]
Read more

വിജയ്ക്ക് അനുമതി നൽകാത്ത അമിത് ഷാ വിഡി സതീശനെ കണ്ടു, പുതിയ വിവാദം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച സംഭവം വിവാദത്തിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ആള് കൂടിയായിട്ടും വിജയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി ഡൽഹിയിൽ ഉണ്ടായിട്ടും കാണാതെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാത്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നൽകിയതും വിവാദത്തിന് തിരികൊളുത്തി. അനുമതി നിഷേധിച്ചതോടെ വിജയ് ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി തമിഴ്നാട്ടിലേക്ക് മടങ്ങിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2026 മേയ് മാസത്തിലായിരുന്നു വിജയ് തന്റെ […]
Read more

രാജ്യാന്തര അതിര്‍ത്തിയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണം: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ ബാങ്കുകള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ നിയമപരവും സാമ്പത്തികവുമായ സുതാര്യത ഉറപ്പാക്കുക, വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളുടെ ഫണ്ടിംഗ് സ്രോതസ്സുകള്‍ പരിശോധിക്കുക, വ്യാജ അക്കൗണ്ടുകളും വ്യാജ കമ്പനികളും ട്രാക്ക് ചെയ്യുക, വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തുക, അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ട്.
Read more

ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോത്രവർഗ സമൂഹങ്ങളുടെ ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടേത് 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ട മൈതാനത്ത് നടന്ന പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. യുസിസി നിയമത്തിന്റെ പരിധിയിൽ നിന്ന് ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും അവരുടെ അവകാശങ്ങളെയോ പാരമ്പര്യങ്ങളെയോ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാർക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ […]
Read more

വനിതാ സംവരണ ബിൽ ;ഇന്ത്യാ സഖ്യത്തിനെതിരേ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി:വനിതാ സംവരണ ബില്ലിൽ പാർലിമെന്റിൽ വാക്‌പോര് മുറുകുയാണ്. ബില്ലിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എൻഡിഎ ലക്ഷ്യം. എന്നാൽ ഉപാധികൾ വെച്ച് പ്രകതിപക്ഷം അതിനെ എതിർത്തുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. വനിതാ ശാക്തീകരണം നടപ്പാക്കുക എന്ന എൻഡിഎയുടെ ലക്ഷ്യത്തെയാണ് പ്രതിപക്ഷം തടയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2029 തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more

സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന പാർട്ടി റാലിയിലാണ് പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ 15 വർഷമായി മമത ബാനർജിയുടെ ഭരണം ബംഗാളിന് ‘ഇരുണ്ട കാലഘട്ടം’ ആയിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് ജനങ്ങൾ ഭയത്തിൽ കഴിയുന്നുവെന്നും അവർ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്നാണ് പ്രധാന വാഗ്ദാനം. സ്ത്രീകൾക്ക് […]
Read more

ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം: അമിത് ഷാ

എറണാകുളം: ക്രിസ്ത്യൻ സമൂഹം എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. കുന്നത്തുനാട്ടിൽ നടന്ന ട്വന്റി20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് നിർമ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രപരമാണെന്നും, എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും അഴിമതി മാത്രമാണ് വർധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണമാണ് വികസനത്തിന് വഴിയൊരുക്കുന്നതെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix