Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: amit shah

അമിത് ഷായുടെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ നിയന്ത്രണം ഉണ്ടാകും. വട്ടക്കിണർ മുതൽ ബേപ്പൂർ ബി.സി. റോഡ് വരെയുള്ള ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം. ബേപ്പൂർ റോഡിൽ മാത്തോട്ടം മുതൽ ബി.സി. റോഡ് വരെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ബേപ്പൂർ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും നഗരത്തിൽ നിന്ന് ബേപ്പൂരിലേക്ക് പോകുന്ന വാഹനങ്ങളും മാത്തോട്ടം […]
Read more

ഹെലികോപ്റ്റർ ഇറക്കാനായില്ല; അമിത് ഷായുടെ അസം റാലി റദ്ദാക്കി

ആസാം: ഹെലികോപ്റ്റർ ഇറക്കാനായില്ലാത്തതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസമിലെ ഗോലക്ഗുഞ്ചിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. വെള്ളിയാഴ്ച നടത്താനിരുന്ന പ്രചാരണ പരിപാടിയാണ് അവസാന നിമിഷം മാറ്റിവെക്കേണ്ടിവന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് ഹെലികോപ്റ്റർ ഇറക്കാനാകാത്തതിന് കാരണമെന്നാണ് വിവരം. ഇതോടെ റാലിയിൽ പങ്കെടുക്കാനായില്ലെങ്കിലും, ഫോണിലൂടെ പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിച്ചു. പരിപാടി റദ്ദായതിൽ ക്ഷമാപണം അറിയിച്ച അദ്ദേഹം ബിജെപി സ്ഥാനാർഥികൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചു. ഗോലക്ഗുഞ്ചിൽ ഇറങ്ങാനാകാതെ വന്നതിനെ തുടർന്ന് അമിത് ഷാ ദുധ്‌നോയിയിലേക്ക് തിരിച്ചു. […]
Read more

കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും എത്തും

തിരുവനന്തപുരം: കേരളത്തിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തും. പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ വീതം പ്രചാരണത്തിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ എത്തുമെന്നാണ് വിവരം. സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണ ചടങ്ങുകളിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തും. കാസർകോട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രിയും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഗോവ മുഖ്യമന്ത്രിയും എത്തും. ഇതിനിടെ […]
Read more

‘ബിജെപി അധികാരത്തില്‍ വന്നാല്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കും’

മോഗ: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമി്ത് ഷാ. 2024ല്‍ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കരട് പാസാക്കുകയും 2026ല്‍ ബില്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നിയമം. പഞ്ചാബിലും ഇത് തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തംമാറ്റം ജാമ്യമില്ലാക്കുറ്റമാക്കി പത്തുവര്‍ഷംവരെ ജയിലിലടയ്ക്കുന്ന നിയമമാണ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2027 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പഞ്ചാബിലെ നീക്കങ്ങള്‍. പഞ്ചാബ് നേരിടുന്ന പ്രധാന […]
Read more

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തും: അമിത് ഷാ

ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയും സർക്കാരിന്‍റെ ഭാഗം ആകും അധികാരം പങ്കിടില്ലെന്ന് AIADMK ആവർത്തിക്കുമ്പോഴാണ്‌ അമിത് ഷായുടെ പ്രസ്താവന. അതേസമയം വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അൽപസമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാ‍ർട്ടി രൂപികരിച്ച് […]
Read more

ഭാഷാ വിവാദത്തിൽ നിലപാട് മാറ്റി അമിത് ഷാ

ഡൽഹി: ഭാഷാ വിവാദത്തിൽ നിലപാട് മാറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട് മാറ്റം. ഒരു വിദേശഭാഷയും ശത്രുവല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകും. രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണം. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ […]
Read more

അമിത് ഷായ്ക്ക് ആശംസ അറിയിച്ച് പോസ്റ്റർ, ചിത്രം സന്താനഭാരതിയുടേത്, തമിഴ്നാട്ടിൽ വിവാദം

ചെന്നൈ: തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. അമിത് ഷായ്ക്ക് ആശംസ നേര്‍ന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററില്‍ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകന്‍ സന്താന ഭാരതിയുടെതാണ്. റാണിപേട്ടില്‍ സന്ദര്‍ശനത്തിന് എത്തുന്ന അമിത് ഷായിക്കാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. പോസ്റ്റര്‍ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ അരുള്‍മൊഴിയുടെ പേര് സഹിതമാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുള്‍മൊഴി […]
Read more

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കാണാനെത്തിയത്. ഡോ. ഹക്കീം അസ്ഹരിയാണ് ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അതെസമയം ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Read more

അംബേദ്കറെ അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്

മൈസൂര്‍: ഡോ. ബി.ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്. ഡോ.ബി.ആര്‍.അംബേദ്കര്‍ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മൈസൂരിലെ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. ദളിത് അനുകൂല സംഘടനകള്‍, കര്‍ഷക അനുകൂല സംഘടനകള്‍, മുസ്ലീം സംഘടനകള്‍, ഡ്രൈവര്‍മാരുടെ സംഘടനകള്‍, […]
Read more

‘ഇനി ശോഭക്കാലം’? സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix