കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ നിയന്ത്രണം ഉണ്ടാകും. വട്ടക്കിണർ മുതൽ ബേപ്പൂർ ബി.സി. റോഡ് വരെയുള്ള ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം. ബേപ്പൂർ റോഡിൽ മാത്തോട്ടം മുതൽ ബി.സി. റോഡ് വരെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
ബേപ്പൂർ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും നഗരത്തിൽ നിന്ന് ബേപ്പൂരിലേക്ക് പോകുന്ന വാഹനങ്ങളും മാത്തോട്ടം വഴി ഒഴിവാക്കി ബി.സി. റോഡ് – ചെറുവണ്ണൂർ വഴി പോകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബേപ്പൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർ വാഹനങ്ങൾ സംഘാടകർ ഒരുക്കിയ പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. പാർക്ക് ചെയ്ത വാഹനങ്ങൾക്ക് സമീപത്ത് ഡ്രൈവർമാർ ഉണ്ടായിരിക്കണമെന്നും പോലീസ് നിർദേശിച്ചു.




