ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രക്ഷേപത്തിനെ പിന്തുണച്ചുകൊണ്ട് നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
“സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് സംവാദത്തിന് പകരം അതിരുകടന്ന ബലപ്രയോഗമാണ് മറുപടിയാകുന്നതെങ്കിൽ, നാം എല്ലാവരും ഒന്ന് നിർത്തി ചിന്തിക്കണം — നാം എങ്ങനെയുള്ള ജനാധിപത്യമായാണ് മാറിക്കൊണ്ടിരിക്കുന്നത്?”…ഇങ്ങനെ തുടങ്ങുന്നതാണ് ഇസ്റ്റാഗ്രാം പോസ്റ്റ്.
സമരത്തെ പിന്തുണച്ച് മലയാളത്തിൻ്റെ മുൻനിര താരങ്ങൾ എല്ലാം എത്തിയിട്ടുണ്ട്.നടൻ ടോവിനോയും യുവാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. നടി പാർവതി തിരുവോത്ത് ,പ്രകാശ് രാജ് ,അവതാരക ആയ രഞ്ജിനി ഹരിദാസ് തുടങ്ങിയവരും രംഗത്തുവന്നിട്ടുണ്ട്.
രഞ്ജിനി ഹരിദാസ് തുടങ്ങിയ താരങ്ങൾ ഡൽഹിയിൽനേരിട്ടെത്തി സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്.ഡൽഹിയിലെ സമരമുഖത്തെ സത്യാവസ്ഥകൾ രഞ്ജിനി ഹരിദാസ് മാധ്യമങ്ങളോട് വിവരിച്ചിരുന്നു.സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരൻ്റെ അവകാശത്തെ ഹനിക്കുന്ന പ്രവർത്തികൾ ആണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, താൻ ഏറെ കാലമായി ഈ സാമൂഹിക കൂട്ടായ്മയെ പിന്തുടരുന്നുണ്ടെന്നും പറഞ്ഞു. സോനം വാങ് ചുക്കിനെ ബലമായി മാറ്റിയ ദൃശ്യങ്ങൾ തന്നെ വല്ലാതെ എത്തിയെന്നും അതാണ് ഇവിടെ എത്തിച്ചതെന്നും രഞ്ജിനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.











