Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Traffic restrictions

അമിത് ഷായുടെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ നിയന്ത്രണം ഉണ്ടാകും. വട്ടക്കിണർ മുതൽ ബേപ്പൂർ ബി.സി. റോഡ് വരെയുള്ള ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം. ബേപ്പൂർ റോഡിൽ മാത്തോട്ടം മുതൽ ബി.സി. റോഡ് വരെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ബേപ്പൂർ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും നഗരത്തിൽ നിന്ന് ബേപ്പൂരിലേക്ക് പോകുന്ന വാഹനങ്ങളും മാത്തോട്ടം […]
Read more

പ്രധാനമന്ത്രിയുടെ സന്ദർശനം; പാലക്കാട്ട് ശനിയാഴ്ചയും ഞായറാഴ്ചയും ഗതാഗത നിയന്ത്രണം

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പരിപാടിയുടെ റിഹേഴ്‌സലിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മണിമുതൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ച് വിടുമെന്നും പോലീസ് അറിയിച്ചു. ജനങ്ങൾ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
Read more

ഗുരുവായൂരിൽ നാളെ ഔട്ടർ റിംഗ് റോഡിൽ വൺവേ നിയന്ത്രണം

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും തുടര്‍ന്നുള്ള വിജയാഘോഷ പ്രകടനങ്ങളും നടക്കുന്നതിനെ തുടര്‍ന്ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 13 (ശനി) രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറ് മണിവരെ ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ വൺവേ സംവിധാനം നിലവിലുള്ളതായി ഗുരുവായൂർ ടെമ്പിൾ പോലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.വോട്ടെണ്ണൽ നടക്കുന്ന മുനിസിപ്പൽ ടൗൺ ഹാൾ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ പരിസരങ്ങളിൽ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. പൊതുജനങ്ങളും വാഹനയാത്രികരും […]
Read more

Recent News

Advertisement
WhiteswanTV Footer