Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി; 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വർണാഭമായ തുടക്കം. കോഴിക്കോട് എൻഐടി ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപശിഖ തെളിയിച്ച് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ പി.ടി. ഉഷ, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, കായികതാരങ്ങളായ പി.ആർ. ശ്രീജേഷ്, പി.യു. ചിത്ര, വിസ്മയ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി ഒരേ വേദിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു എന്നതാണ് ഇത്തവണത്തെ കായികമേളയുടെ പ്രത്യേകത. ഉദ്ഘാടനച്ചടങ്ങിൽ കായികമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി, കായികരംഗത്തിന് സർക്കാർ വലിയ മുൻഗണന നൽകുമെന്നും വ്യക്തമാക്കി.

കേരളത്തിന് പുറത്തേക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന എല്ലാ കുട്ടികൾക്കും സർക്കാർ യാത്രാബത്തയും (ടിഎ) ദിവസബത്തയും (ഡിഎ) നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു.

കുട്ടികളിൽ കായികസംസ്കാരം വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ലഹരി മാഫിയയ്ക്കെതിരായ ഏറ്റവും ശക്തമായ മറുപടിയാണ് കായികമെന്നും പറഞ്ഞു. കുട്ടികളെ ലഹരിക്ക് വിട്ടുനൽകില്ലെന്നും കായികരംഗത്ത് അവരുടെ താൽപ്പര്യങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കായികസംസ്കാരം ശക്തിപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും സർക്കാർ പിന്തുണ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും പറഞ്ഞു.

താൻ എവിടെനിന്ന് വരുന്നു എന്നതിലല്ല, എവിടെവരെ എത്തണമെന്ന് സ്വപ്നം കാണുന്നതിലാണ് കാര്യമെന്ന് ഒളിമ്പ്യൻ പി.ടി. ഉഷ കുട്ടികളോട് ആഹ്വാനം ചെയ്തു. ഒളിമ്പിക്സിൽ ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിന് മെഡൽ നഷ്ടമായത് തന്റെ കരിയറിലെ ഏറ്റവും വലിയ നിരാശയാണെന്ന് അവർ ഓർമിപ്പിച്ചു.

വീഴുമ്പോൾ വീണ്ടും എഴുന്നേറ്റ് ഓടുന്നതിലാണ് വിജയമെന്നും ഉഷ പറഞ്ഞു. 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ ഇന്നത്തെ കുട്ടികളാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

ബാഡ്മിന്റൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഷട്ടിൽ ബാറ്റുകൾ നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും പി.ടി. ഉഷ ആവശ്യപ്പെട്ടു. നിലവിൽ കുട്ടികൾ ഉയർന്ന വില നൽകി സ്വന്തമായി ബാറ്റുകൾ വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ഇത് മാറാൻ സർക്കാർ ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.

കായികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൂടുതൽ പരിശീലനസൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ആവശ്യങ്ങൾക്കിടയിലാണ് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix