Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kozhikode

അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; സഹപാഠികൾ ഇരകളായെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾ ഇരകളായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർഥികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടിയുണ്ടാകുമെന്നാണ് […]
Read more

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായാണ് പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റ് വിദ്യാർഥികളാണ് വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചത്. ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ സ്‌കൂൾ അധികൃതരും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഇതിന്റെ […]
Read more

ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല; വലഞ്ഞ് രോ​ഗികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലടക്കം ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പലതും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ മടങ്ങേണ്ടിവരുന്നതായാണ് പരാതി. ഡോക്ടറുടെ കുറിപ്പുമായി ആശുപത്രി ഫാർമസിയിലെത്തുന്ന രോഗികൾക്ക് മരുന്നില്ലെന്ന് അറിയിച്ച് തിരിച്ചയക്കുന്നതായും രോഗികൾ പറയുന്നു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് ആരോപണം. കെഎംഎസ്‌സിഎൽ വഴിയുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ […]
Read more

കെ.എം. ഷാജിക്കെതിരെ എം.എൻ. കാരശ്ശേരി; ‘മന്ത്രിയായി കഴിഞ്ഞപ്പോൾ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ സംസാരിക്കരുത്’

കോഴിക്കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വിമർശനവുമായി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എം.എൻ. കാരശ്ശേരി. ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ്’ എന്ന പരാമർശം ജനാധിപത്യത്തെയും ദേശീയതയെയും പരിഹസിക്കുന്നതാണെന്ന് കാരശ്ശേരി ആരോപിച്ചു. പരാമർശം ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം മതമായിരിക്കരുതെന്നും അങ്ങേയറ്റം അപലപനീയമായ പരാമർശം പിൻവലിക്കേണ്ടതായിരുന്നുവെന്നും കാരശ്ശേരി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ചില പരാമർശങ്ങളും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിക്ക് ഔദ്യോഗികമായി യാത്ര ചെയ്യാൻ സർക്കാർ വാഹനം […]
Read more

മുസ്‌ലിം പെൺകുട്ടികളുടെ പുരോഗതി ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് കഴിയുന്നില്ല: കെ.എം. ഷാജി

കോഴിക്കോട്: മുസ്‌ലിം പെൺകുട്ടികളുടെ ചിന്തകളും അഭിലാഷങ്ങളും ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് കെ.എം. ഷാജി. വിദ്യാഭ്യാസപരമായും സാമൂഹികമായും മുസ്‌ലിം പെൺകുട്ടികൾ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സിജെപി സമരത്തിൽ ഉൾപ്പെടെ മുസ്‌ലിം പെൺകുട്ടികൾ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് കെ.എം. ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ അവരെ നയിക്കാനും അവരുടെ ചിന്തകളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാനും പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം പെൺകുട്ടികളിൽ […]
Read more

വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബിഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രാവിലെ നടക്കാനിറങ്ങിയ മൊയ്തുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും […]
Read more

​ഗൃഹനാഥന് നേരേ കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് മലയോര മേഖലയായ കട്ടിപ്പാറയിലാണ് സംഭവം. വെട്ടിഒഴിഞ്ഞ തോട്ടത്തിൽ താമസിക്കുന്ന കെ.കെ. അബ്ദുൽ ഖാദർ (59) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അബ്ദുൽ ഖാദറിന് നേരെ പെട്ടെന്ന് കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് കടന്നെത്തിയ കാട്ടുപന്നി ഖാദറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ […]
Read more

KSEB തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് അപകടം ഉണ്ടായത്. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. ചെല്ലട്ട്പൊയിൽ കാളാംപുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബി തോട്ടി ജാനകിയെ തട്ടുകയായിരുന്നു. അപകടത്തിൽ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റു. ഉടൻ തന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായാണ് കെഎസ്ഇബി അധികൃതർ തോട്ടി കൊണ്ടുപോയത്.
Read more

യാത്രയ്ക്കിടെ നെഞ്ചുവേദന; യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ

കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ടത്. യാത്രയ്ക്കിടെ യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബസ് ജീവനക്കാർ വാഹനം നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഫാത്തിമ ആശുപത്രിയിൽ എത്തിച്ച യാത്രക്കാരന് അടിയന്തര ചികിത്സ നൽകി. ഡോ. അശോകന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തി. […]
Read more

വിരമിച്ച സിആർപിഎഫ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ സ്വദേശി സോമനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടിട്ട് രണ്ട് ദിവസത്തോളം കഴിഞ്ഞതായാണ് പ്രാഥമിക നിഗമനം. സോമനാഥൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix