Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

കോഴിക്കോട്: ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി അനുവദിച്ചത്. ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴക്കെടുതി തുടരുന്നതിനാലാണ് നടപടി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read more

സമുദ്രാതിർത്തി ലംഘിച്ചു; മലയാളി അടക്കം 11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി ഉൾപ്പെടെ 11 ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള മത്സ്യതൊഴിലാളികളെയാണ് പിടികൂടിയത്. രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുമ്പാണ് സംഘം മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഇന്നലെ വൈകുന്നേരത്തോടെ സമുദ്രാതിർത്തി കടന്നതിനെ തുടർന്നാണ് ശ്രീലങ്കൻ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യതൊഴിലാളികളുടെ യാത്രാ രേഖകളും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ട് ശ്രീലങ്കൻ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ സമീപിച്ചതായാണ് വിവരം. കസ്റ്റഡിയിലുള്ളവരുടെ മോചനത്തിനായുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read more

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി; വീഴ്ച സമ്മതിച്ച് എംഎൽഎ

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതിയുമായി ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് അധികൃതർക്കെതിരെ പരാതി ഉന്നയിച്ചത്. ക്യാമ്പിലെത്തി നാല് ദിവസം കഴിഞ്ഞിട്ടും വസ്ത്രം മാറ്റാൻ സാധിച്ചിട്ടില്ലെന്നും, വൈകിയെത്തുന്നവർക്ക് പലപ്പോഴും ഭക്ഷണം ലഭിക്കുന്നില്ലെന്നും ദുരിതബാധിതർ ആരോപിച്ചു. ചെറിയ കുട്ടികൾക്ക് കഴിക്കാനുള്ള ചെറുകടികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ക്യാമ്പിലുള്ള നിരവധി രോഗികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമ്പിലെ വീഴ്ചകൾ ഉണ്ടായതായി കെ. ജയന്ത് എംഎൽഎ പ്രതികരിച്ചു. ഇന്നലെ കൂടുതൽ […]
Read more

കനത്ത മഴ; പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ പ്രദേശത്ത് ഉച്ചയോടെയായിരുന്നു സംഭവം. ബസ് വെള്ളത്തിൽ കുടുങ്ങിയതോടെ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. തുടർച്ചയായ മഴയെ തുടർന്ന് പൂനൂർ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം […]
Read more

കൂടത്തായി കേസ്; വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥൻ ആർ. ഹരിദാസന് ദേഹാസ്വാസ്ഥ്യം. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോയ് തോമസ് വധക്കേസിൽ ആർ. ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവിൽ റോയ് തോമസ് വധക്കേസിന്റെ അവസാനഘട്ട വിചാരണയാണ് കോടതിയിൽ പുരോഗമിക്കുന്നത്. കേസിൽ ഇതിനോടകം 130-ലേറെ സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ജോളി പ്രതിയായ കേസുകളിൽ ആദ്യ വിധി റോയ് തോമസ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് റോയ് തോമസ് മരിച്ചത്. ഭർത്താവായ റോയ് തോമസിനെ ജോളി വിഷം നൽകി […]
Read more

റാഗിങ് തടയാൻ ശുചിമുറികൾ പൂട്ടിയിട്ട് സ്കൂൾ അധികൃതർ; ഇന്റർവെൽ സമയത്ത് തുറക്കും

കോഴിക്കോട്: റാഗിങ് തടയാനെന്ന പേരിൽ വിചിത്ര നടപടിയുമായി കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ. വിദ്യാർത്ഥികൾക്കിടയിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ആൺകുട്ടികളുടെ ശുചിമുറികൾ പ്രിൻസിപ്പൽ പൂട്ടിയിട്ടു. ഇന്റർവെൽ സമയത്ത് മാത്രമാണ് ശുചിമുറി തുറന്നുനൽകുന്നത്. മറ്റ് സമയങ്ങളിൽ ഉപയോഗിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നാണ് നിർദേശം. നവീകരിച്ച ശുചിമുറി വൃത്തിഹീനമാകാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ നടപടി വിവാദമായതോടെ പിടിഎ ഇടപെട്ടു. വിദ്യാർത്ഥികൾക്ക് ശുചിമുറി സൗകര്യം തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു. അതേസമയം, കോഴിക്കോട് അത്തോളിയിൽ […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ബിജുവിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലാശയങ്ങളിൽ കുളിച്ചതായി വിവരമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിജു ഉപയോഗിച്ചിരുന്ന കിണറിലെ വെള്ളത്തിന്റെ […]
Read more

വടകര ലഹരിക്കേസ്; അധ്യാപിക കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതിയായ അധ്യാപിക കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബിആർസിക്ക് കീഴിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയ്ക്കെതിരെയാണ് നടപടി. കേസിൽ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു അധ്യാപികയായ കീർത്തനയെയും ബിആർസി നേരത്തെ പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാവ്യയ്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇരുവരും കരാർ അടിസ്ഥാനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അധ്യാപികമാർ ലഹരി ഇടപാടിൽ ഉൾപ്പെട്ടെന്ന വിവരം പുറത്തുവന്നത് ഞെട്ടലുണ്ടാക്കിയതായി ബിആർസിയിലെ മറ്റ് അധ്യാപകർ പ്രതികരിച്ചു. കാവ്യയും കീർത്തനയും […]
Read more

പാളയത്തെ ബിജുവിന്റേത് അരുംകൊല; ശരീരത്താകെ 45 മുറിവുകൾ

കോഴിക്കോട്: പാളയം സ്വദേശി ബിജുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കത്തിക്കുത്തുകളേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കിച്ചൺ നൈഫ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ […]
Read more

‘വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരിന്റെ മിസ് മാനേജ്‌മെന്റ്’: മുഹമ്മദ് റിയാസ്

കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പി. എ. മുഹമ്മദ് റിയാസ് എംഎൽഎ. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും അത് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സമാനമായ ഉറപ്പുകൾ നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ റിയാസ്, ഫൈനൽ മത്സരം നടക്കുമ്പോൾ വൈദ്യുതി തടസ്സപ്പെട്ടാൽ അത് ഗൗരവമേറിയ വിഷയമായി മാറുമെന്നും വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ മിസ് മാനേജ്‌മെന്റാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും റിയാസ് ആരോപിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer