എല്ലാം കെഎസ്‌യുവിനോടും യൂത്ത് കോണ്‍ഗ്രസ്സിനോടും ആലോചിച്ച് തീരുമാനിക്കാന്‍ കഴിയുമോ: റോജി എം ജോണ്‍
കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി റോജി എം ജോൺ. ഓരോ കാര്യങ്ങളും തീരുമാനിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും എല്ലാ വിഷയങ്ങളിലും കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്‌യു തീരുമാനിക്കേണ്ട കാര്യങ്ങൾ കെഎസ്‌യു തീരുമാനിക്കുമെന്നും കോൺഗ്രസും അതിന്റെ പോഷക സംഘടനകളും ചെയ്യേണ്ട കാര്യങ്ങൾ അവർ ചെയ്യുമെന്നും റോജി എം ജോൺ പറഞ്ഞു. സർക്കാർ ഭരണപരമായി ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ തന്നെ നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് […]
Read more