Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

സ്വത്ത് തർക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി.കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠനായ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിൽ പ്രസാദും പ്രമോദും മാത്രമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തേ മുതൽ സ്വത്ത് സംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് […]
Read more

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനം; സംഘടനയുടെ പ്രതിച്ഛായ തകർന്നെന്ന് ജോയ് മാത്യു

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരൽ, പൊലീസ് കേസുകൾ എന്നിവ കാരണം സംഘടനയുടെ പ്രതിച്ഛായ തകർന്നുവെന്നും നിലവിലെ അവസ്ഥ സഹിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുമാസം മുമ്പ് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നും, അന്ന് പ്രസിഡന്റ് മാധ്യമ വാർത്തകൾ ഉണ്ടാകുമെന്ന […]
Read more

ബീഫ് വില ഉയരും; പുതിയ നിരക്ക് ഈ മാസം 15 മുതൽ പ്രാബല്യത്തിൽ

കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫ് വില വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫ് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തത് കിലോയ്ക്ക് 460 രൂപയുമാകും. നിലവിൽ എല്ലുള്ളത് 340 രൂപയും എല്ലില്ലാത്തത് 360 രൂപയുമാണ് വില. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വില ഉയർന്നതും, തുകൽ, എല്ല്, നെയ്യ് തുടങ്ങിയ ഉപോത്പന്നങ്ങളുടെ വില ഇടിഞ്ഞതുമാണ് […]
Read more

കരിപ്പൂർ സ്റ്റേഷനിൽ സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവം;എസ്‌എച്ച്‌ഒയ്ക്ക് സസ്പെൻഷൻ

കോഴിക്കോട്: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ ഏകദേശം എട്ട് പവൻ സ്വർണ്ണമാണ് കാണാതായത്. ഈ സ്വർണ്ണം സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത് മുൻ എസ്‌എച്ച്‌ഒ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാലക്കാട് സൗത്ത് എസ്‌എച്ച്‌ഒ […]
Read more

കോഴിക്കോട് മുക്കം സ്‌റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ല

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അബ്ദുൽ റഷീദിനെ കാണാതായതായി പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശിയായ അബ്ദുൽ റഷീദ് ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, രാവിലെ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് അദ്ദേഹത്തിന്റെ ഇരുചക്രവാഹനം കണ്ടെത്തി. തുടർന്ന് ബസിൽ കയറി മറ്റെങ്ങോട്ടോ പോയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറിയിട്ടുണ്ട്. അബ്ദുൽ റഷീദിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് […]
Read more

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ 10 പേർക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 5 പേരും കോഴിക്കോട് 4 പേരും വയനാട് ഒരാൾക്കുമാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം സംസ്ഥാനത്ത് ആകെ 190 പേർക്ക് ഷിഗെല്ല രോഗബാധയും 6 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് […]
Read more

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് എത്താനിരിക്കെ ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ അൻസാർ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.
Read more

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്ന് യൂണിഫോമിൽ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ക്ലാസിൽ എത്തിയില്ലെന്നാണ് വിവരം. അധ്യാപിക വിളിച്ച് അന്വേഷിച്ചതോടെയാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർക്ക് വിവരമറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്‌കൂളിന് സമീപമുള്ള പറമ്പിൽ കുട്ടിയുടെ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്കൂളിലെ +2 വിദ്യാർത്ഥിയായ ഒരു ആൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്ന ചിത്രം കുട്ടിയുടെ രക്ഷിതാക്കൾക്ക് ലഭിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. […]
Read more

കരിപ്പൂർ സ്വർണക്കടത്ത് കേസ്; കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ മൊഴി. സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് പ്രതി നൽകിയത്. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലമാണ് ഇത്തരത്തിലുള്ള മൊഴി നൽകിയതെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളത്തിൽ എല്ലാം “സെറ്റ് ചെയ്തിട്ടുണ്ടെന്ന്” സ്വർണം കൈമാറിയവർ പറഞ്ഞിരുന്നുവെന്നും, കസ്റ്റംസിന്റെ പരിശോധനയിൽ പിടിയാകില്ലെന്ന് അവർ ഉറപ്പ് നൽകിയിരുന്നുവെന്നും അസ്ലം മൊഴിയിൽ വ്യക്തമാക്കിയതായി പറയുന്നു. കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വർണം എയർപോർട്ടിന് പുറത്തെത്തിച്ചെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. […]
Read more

ഖത്തർ ഗ്യാസ് പ്ലാൻ്റിലെ പൊട്ടിത്തെറി; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം രാവിലെ 6.30ഓടെ വീട്ടിലെത്തിച്ചു. അപകടത്തിൽ മരിച്ച ഏക മലയാളിയാണ് അർജുൻ. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിൽ സ്ഫോടനം ഉണ്ടായത്. അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix