Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

അമ്മയ്ക്ക് പിന്നാലെ മകനും; കുറ്റ്യാടി പുഴയില്‍ അപകടത്തില്‍പ്പെട്ട ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ അപകടത്തിൽപ്പെട്ട ഏഴ് വയസുകാരന്‍ ശിവനന്ദിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. കുട്ടി കുന്നശ്ശേരി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിനെ കണ്ടെത്തിയത്. ഒപ്പം അപകടത്തില്‍പ്പെട്ട അമ്മ രമ്യ സുധീഷിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി രമ്യ പോയപ്പോൾ മകനും കൂടെ പോയി. കാല്‍വഴുതിവീണ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കില്‍പ്പെട്ടത്. രമ്യയുടെ മൃതദേഹം നേരത്തെ തന്നെ […]
Read more

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോഗബാധയെ തുടർന്ന് നാലര വയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്ന നിള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയല്‍ […]
Read more

കാല്‍വഴുതിവീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. വെള്ളത്തിലേക്ക് കാൽ വഴുതി വീണ അഞ്ചുവയസ്സുകാരിയായ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യ അപകടത്തിൽപെട്ടത്. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കുട്ടിക്കായി ഊർജിത തെരച്ചില്‍ തുടരുകയാണ്.
Read more

വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്‌നങ്ങളോ ഇല്ല: ടി സിദ്ദിഖ്

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻനോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്നങ്ങളോ ഇല്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. എന്നാൽ വർഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണുന്നതിൽ തെറ്റില്ലെന്നും സാമുദായിക നേതാക്കൾ സമൂഹത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണെന്നും മന്ത്രി വ്യക്തമാക്കി. സാമുദായിക സൗഹൃദം നമ്മുടെ വലിയ സമ്പത്താണെന്നും അത് സംരക്ഷിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൃഷി വകുപ്പ് ഡയറക്ടർ […]
Read more

കെ സുരേന്ദ്രന്‍ ബിജെപി ദേശീയ ഭാരവാഹിയായേക്കും; ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത

കോഴിക്കോട്: ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ ഭാരവാഹിയായി നിയമിക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നിന്നുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ നേതാവെന്ന പരിഗണനയും സുരേന്ദ്രന് ലഭിച്ചേക്കും. നിലവിൽ കേരളത്തിൽ നിന്നുള്ള അനിൽ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ ബിജെപിയുടെ ദേശീയ ഭാരവാഹികളാണ്. അതേസമയം, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. സിനിമാ അഭിനയ […]
Read more

മാനസികമായി പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പി.ജി. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരിയെയും ഡോ. സി.ഐ. സ്മിതയെയുംതിരെയാണ് നടപടി സ്വീകരിച്ചത്. പ്രത്യേക അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.ജി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍, അധ്യാപകര്‍ പൊതുവേദികളിലും രോഗികളുടെ മുന്നിലും നിരന്തരം അപമാനിക്കുകയും അവഹേളനപരമായ പെരുമാറ്റം കാട്ടുകയും ചെയ്തതായി ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി.ജി. ഗ്രീവന്‍സ് സെല്ലിനുമാണ് പരാതി നല്‍കിയിരുന്നത്. മാസങ്ങളായി മാനസിക പീഡനവും പരസ്യാധിക്ഷേപവും തുടരുകയാണെന്നും, […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപണം; വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിചെന്ന് കുടുംബത്തിന്റെ ആരോപണം. വാണിമേൽ സ്വദേശിയായ റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സ തേടിയാണ് അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റീജിത്തിന് ആദ്യ ശസ്ത്രക്രിയ നടത്തി. ഇടത് വശത്തെ കിഡ്‌നി സ്റ്റോണിന് ശസ്ത്രക്രിയ നടത്തേണ്ടതിനുപകരം വലത് വശത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളും പഴുപ്പും ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് നിരവധി തവണ ചികിത്സയ്ക്കായി മെഡിക്കൽ […]
Read more

കാലവര്‍ഷം കനക്കുന്നു; താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: കാലവർഷം ശക്തമായ സാഹചര്യത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിലൂടെ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 8 മണിവരെ രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്‌നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ചുരത്തിലൂടെ യാത്രാനുമതി ഉണ്ടായിരിക്കില്ല. കാലവർഷവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി […]
Read more

മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമിച്ചു; ‘കരുണന്‍ ചാലില്‍’ എന്ന അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം വ്യാജമായി ഒരുക്കി പ്രചരിപ്പിച്ച കേസിൽ അത്തോളി പൊലീസ് കേസെടുത്തു. ‘കരുണന്‍ ചാലില്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ ആണ് കേസെത്തത്. പ്രധാനമന്ത്രി യുടെ കൂടെ മുഖ്യമന്ത്രി പ്രത്യക്ഷപ്പെടുന്ന ഫോട്ടോയും വ്യാജമായി സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതി യുവത കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷമീൻ പുളിക്കൂലാണ് പൊലീസിന് നൽകിയത്. മുന്‍പ് സാമൂഹ്യമാധ്യമങ്ങളിൽ അപകീര്‍ത്തിക്കരമായ പോസ്റ്റ് ചെയ്തെന്ന കാരണത്താൽ ആറ്റിങ്ങല്‍ മോഡല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിൻസിപ്പൽ എസ്. ജവാദിനെ പൊതുവിദ്യാഭ്യാസ വകുപ്പ് […]
Read more

അച്ഛൻ ഹെല്‍മെറ്റ് വയ്ക്കുന്നത് അനുകരിച്ചു, ഒന്നര വയസുകാരന്‍റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി

കോഴിക്കോട്: പിതാവ് ഹെൽമറ്റ് ധരിക്കുന്നത് അനുകരിച്ച് കളിച്ച ഒന്നര വയസുകാരന്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. കോഴിക്കോട് മുക്കം കൊടിയത്തൂരിലാണ് സംഭവം. കുങ്ങഞ്ചേരി വീട്ടിൽ മുർഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ വെച്ച കുട്ടിയുടെ തലയിൽ നിന്ന് അത് പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ശ്രമിച്ചെങ്കിലും പാത്രം നീക്കം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ ഉടൻ മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. മനോജിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix