കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് എത്താനിരിക്കെ ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ അൻസാർ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.






