കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അബ്ദുൽ റഷീദിനെ കാണാതായതായി പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശിയായ അബ്ദുൽ റഷീദ് ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, രാവിലെ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് അദ്ദേഹത്തിന്റെ ഇരുചക്രവാഹനം കണ്ടെത്തി. തുടർന്ന് ബസിൽ കയറി മറ്റെങ്ങോട്ടോ പോയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറിയിട്ടുണ്ട്. അബ്ദുൽ റഷീദിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




