കോഴിക്കോട്: അരിക്കുളത്ത് വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.
ഒന്നരമാസം മുമ്പാണ് ഷമീമയെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഭർത്താവിനൊപ്പമാണ് ഷമീമ അരിക്കുളത്തെ വാടകവീട്ടിൽ താമസിച്ചിരുന്നത്.


