Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രളയത്തിൽ നഷ്ടമായ സ്വർണവും പഴ്സും മാസങ്ങൾക്കുശേഷം തോട്ടിൽ നിന്ന് കണ്ടെത്തി തിരികെ നൽകി വിദ്യാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പ്രളയജലത്തിൽ ഒഴുകിപ്പോയ സ്വർണാഭരണവും രേഖകളടങ്ങിയ പഴ്സും മാസങ്ങൾക്കുശേഷം തോട്ടിൽ നിന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർഥികൾ യഥാർഥ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു. സത്യസന്ധതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയായ വിദ്യാർഥികളുടെ പ്രവൃത്തിക്ക് നാട്ടുകാരുടെ അഭിനന്ദനവും ലഭിച്ചു.

ഒതുക്കുങ്ങൽ സ്വദേശികളായ അഷ്ഫകിൽ, റാഫി, ഷഹൽ എന്നിവർക്കാണ് തോട്ടിൽ നിന്ന് സ്വർണാഭരണവും പഴ്സും ലഭിച്ചത്. പറപ്പൂർ ഐ.യു. ഹയർ സെക്കൻഡറി സ്കൂളിലെയും ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണിവർ.

തോട്ടിൽ ഞണ്ട് പിടിക്കുന്നതിനിടെയാണ് കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടന്ന പഴ്സ് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ പഴ്സിനുള്ളിൽ സ്വർണാഭരണവും വിലപ്പെട്ട രേഖകളും കണ്ടെത്തി. പഴ്സിലുണ്ടായിരുന്ന വിലാസം പരിശോധിച്ച് ഉടമയെ കണ്ടെത്താൻ വിദ്യാർഥികൾ ശ്രമം നടത്തി. ഒടുവിൽ ഊരകം നെല്ലിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യാപികയായ ശ്രീജയുടേതാണ് ആഭരണമെന്ന് തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ ജൂണിൽ വീട്ടിലേക്ക് പ്രളയജലം കയറിത്തുടങ്ങിയപ്പോൾ രേഖകളും മറ്റ് സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അരപ്പവനോളം തൂക്കമുള്ള സ്വർണാഭരണവും പഴ്സും വെള്ളത്തിൽ വീണ് നഷ്ടമായത്. പിന്നീട് ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. മാസങ്ങൾക്കുശേഷം അപ്രതീക്ഷിതമായി സ്വർണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീജ.

പഴ്സിലുണ്ടായിരുന്ന സാധനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കാതെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച വിദ്യാർഥികളെ നാട്ടുകാരും കുടുംബാംഗങ്ങളും അഭിനന്ദിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix