Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എം.എ. യൂസഫലിയുടെ 71-ാം ജന്മദിനം; ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം നൽകി ആരാധകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. യൂസഫലി ഫാൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സന്നദ്ധ സംഘടനയായ ‘ഫുഡ് ഓൺ വീൽസി’യുമായി സഹകരിച്ച് നൂറിലധികം കുട്ടികൾക്കാണ് ഭക്ഷണം നൽകിയത്.

പിന്നാക്ക മേഖലകളിലും തെരുവുകളിലും കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് ഫുഡ് ഓൺ വീൽസ്. കുട്ടികളുടെ ആരോഗ്യവും ഭാവിയും മെച്ചപ്പെടുത്തുന്നതിനായി പൊതുസമൂഹം മുന്നോട്ടുവരണമെന്ന സന്ദേശവും പരിപാടിയിലൂടെ നൽകി. യൂസഫലി ഫാൻസ് ഇന്റർനാഷണൽ പ്രവർത്തകൻ സഹദ് ഫൈസിയാണ് ഭക്ഷണവിതരണത്തിന് നേതൃത്വം നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix