എം.എ. യൂസഫലിയുടെ 71-ാം ജന്മദിനം; ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം നൽകി ആരാധകർ
ന്യൂഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. യൂസഫലി ഫാൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സന്നദ്ധ സംഘടനയായ ‘ഫുഡ് ഓൺ വീൽസി’യുമായി സഹകരിച്ച് നൂറിലധികം കുട്ടികൾക്കാണ് ഭക്ഷണം നൽകിയത്. പിന്നാക്ക മേഖലകളിലും തെരുവുകളിലും കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് ഫുഡ് ഓൺ വീൽസ്. കുട്ടികളുടെ ആരോഗ്യവും ഭാവിയും മെച്ചപ്പെടുത്തുന്നതിനായി പൊതുസമൂഹം മുന്നോട്ടുവരണമെന്ന സന്ദേശവും പരിപാടിയിലൂടെ നൽകി. യൂസഫലി ഫാൻസ് ഇന്റർനാഷണൽ […]
Read more