Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിലെ പുസ്തകങ്ങൾ മാറ്റുന്നത് തടഞ്ഞ് സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: 135 വർഷത്തെ പാരമ്പര്യമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ (സി.എസ്.എൽ.) നിന്ന് പുസ്തകങ്ങൾ മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം തടഞ്ഞ് സുപ്രീം കോടതി. നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പുസ്തകങ്ങൾ മാറ്റരുതെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ച്ദേവും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം.

ലൈബ്രറിയിലെ പുസ്തകശേഖരത്തോട് അധികൃതർ സ്വീകരിക്കുന്ന സമീപനത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. മതിയായ ആസൂത്രണമില്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, ലൈബ്രറിയുടെ പൈതൃകം സംരക്ഷിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ താൽക്കാലികവും ആസൂത്രണമില്ലാത്തതുമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശിച്ചു.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ഏകദേശം 8.5 ലക്ഷം പുസ്തകങ്ങളുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിക്ക് അനുവദിച്ച സ്ഥലത്തിന്റെ പരിമിതിയുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി സ്വമേധയാ ഹർജി രജിസ്റ്റർ ചെയ്തത്. ലൈബ്രറിക്കായി അനുവദിച്ച സ്ഥലത്തെയും കെട്ടിടത്തിന്റെ ഘടനയെയും കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഒക്ടോബർ അഞ്ചിന് കോടതി നിർദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചതായി അറിയിച്ചു. കേസ് മറ്റന്നാൾ പരിഗണിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, നവംബറിനുള്ളിൽ പുസ്തകങ്ങൾ മാറ്റാൻ അധികൃതർ അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷക ഹരിപ്രിയ പത്മനാഭൻ കോടതിയെ അറിയിച്ചു. പുസ്തകങ്ങൾ മാറ്റുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയതായി നിർദേശിച്ച സ്ഥലത്ത് എത്രത്തോളം സൗകര്യമുണ്ടെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ വ്യക്തത നൽകണമെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ പുസ്തകഷെൽഫുകൾക്കായി ഉപയോഗിക്കുന്ന സ്ഥലവും പുതിയ സ്ഥലത്ത് ലഭ്യമാകുന്ന സൗകര്യവും താരതമ്യം ചെയ്ത് വിശദമായ കണക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ 15 വർഷമായി ആർ.കെ. പുരത്തെ സ്ഥലത്ത് പുസ്തകങ്ങൾ ദയനീയമായ അവസ്ഥയിലാണെന്നും താൻ ആ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും ഹരിപ്രിയ പത്മനാഭൻ പറഞ്ഞു. പുസ്തകങ്ങൾ മാറ്റുന്നതിൽ ഇത്രയധികം തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയോട് ചോദിച്ചു.

പുസ്തകങ്ങളെ എങ്ങനെയാണ് സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നതെന്നും കൃത്യമായ പദ്ധതിയോ സമീപനമോ ഇല്ലാത്തതായാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. 1702 മുതൽ നിലനിൽക്കുന്ന പൈതൃകമാണ് ഈ പുസ്തകങ്ങളെന്നും അവയോട് ബഹുമാനം കാണിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ പറഞ്ഞു. പുസ്തകങ്ങൾ ആവശ്യമില്ലെങ്കിൽ അവയുടെ മൂല്യം മനസ്സിലാക്കുന്ന മറ്റേതെങ്കിലും രാജ്യത്തിന് കൈമാറാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ലക്ഷം പുസ്തകങ്ങൾ ഇത്തരത്തിൽ അനാഥമായി കിടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വാദങ്ങൾക്കൊടുവിൽ നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ലൈബ്രറിയിലെ പുസ്തകങ്ങൾ മാറ്റരുതെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix