Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല; വലഞ്ഞ് രോ​ഗികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലടക്കം ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പലതും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ മടങ്ങേണ്ടിവരുന്നതായാണ് പരാതി.

ഡോക്ടറുടെ കുറിപ്പുമായി ആശുപത്രി ഫാർമസിയിലെത്തുന്ന രോഗികൾക്ക് മരുന്നില്ലെന്ന് അറിയിച്ച് തിരിച്ചയക്കുന്നതായും രോഗികൾ പറയുന്നു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് ആരോപണം.

കെഎംഎസ്‌സിഎൽ വഴിയുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അർബുദ രോഗികൾക്ക് നൽകുന്ന മോർഫിൻ ഉൾപ്പെടെയുള്ള വേദനസംഹാരികൾക്കും ചില ആശുപത്രികളിൽ ക്ഷാമമുണ്ട്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ലോക്കൽ പർച്ചേസിലൂടെ മരുന്നുകൾ ആശുപത്രികളിലെത്തിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയിൽ യോഗം ചേർന്ന് ആശുപത്രികളിലെ മരുന്ന് സ്റ്റോക്ക് വിലയിരുത്തുകയും ചെയ്തു.

കൂടുതൽ സ്റ്റോക്കുള്ള ആശുപത്രികളിൽനിന്ന് മരുന്നുകൾ ആവശ്യമായ ആശുപത്രികളിലേക്ക് പുനർവിതരണം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കെഎംഎസ്‌സിഎല്ലിൽനിന്ന് ആവശ്യമായ മരുന്നുകൾ ലഭ്യമാകുന്നതോടെ മാത്രമേ പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ കഴിയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix