ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല; വലഞ്ഞ് രോഗികൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലടക്കം ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പലതും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ മടങ്ങേണ്ടിവരുന്നതായാണ് പരാതി. ഡോക്ടറുടെ കുറിപ്പുമായി ആശുപത്രി ഫാർമസിയിലെത്തുന്ന രോഗികൾക്ക് മരുന്നില്ലെന്ന് അറിയിച്ച് തിരിച്ചയക്കുന്നതായും രോഗികൾ പറയുന്നു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് ആരോപണം. കെഎംഎസ്‌സിഎൽ വഴിയുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ […]
Read more