Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല പാതയിൽ റോഡ് പണി; ഗതാഗതക്കുരുക്കിൽ വലഞ്ഞ് തീർത്ഥാടകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശബരിമല: പമ്പ–ചാലക്കയം റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ശബരിമല തീർത്ഥാടകർ ദുരിതത്തിൽ. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡ് കുത്തിപ്പൊളിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ദർശനത്തിനായി ഭക്തരുമായി എത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിൽ ഇഴഞ്ഞുനീങ്ങുന്നത്.

കന്നിമാസ പൂജകൾക്കായി അഞ്ച് ദിവസത്തേക്ക് നട തുറന്നശേഷം കഴിഞ്ഞ 25 ദിവസമായി അടച്ചിട്ടിരുന്നെങ്കിലും ഈ കാലയളവിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ റോഡ് ഏറ്റെടുത്തത്. എന്നാൽ ഏറ്റെടുക്കൽ നടപടികളും ടെൻഡർ നടപടികളും വൈകിയതാണ് അറ്റകുറ്റപ്പണികൾ നീളാൻ കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റോഡ് പണി നടത്തുന്നത് അപകടസാധ്യത വർധിപ്പിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഗതാഗതക്കുരുക്ക് പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളെയും ബാധിച്ചിട്ടുണ്ട്. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix