കാസർകോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ഒന്നാം നിലയിൽനിന്ന് നായയെ ഓടിക്കുന്നതിനിടെ തെന്നിവീണ് പരിക്കേറ്റയാൾ മരിച്ചു. പടന്ന മൂസഹാജി മുക്കിലെ ടി.എം.എ. സ്റ്റോർ ജീവനക്കാരനും പയ്യന്നൂർ പെരുമ്പ സ്വദേശിയുമായ തോട്ടുകരയിലെ പുള്ളയിൽ മുഹമ്മദ്കുഞ്ഞി (67) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജോലി ചെയ്യുന്ന കടയുടെ സമീപത്തെ വീട്ടുടമയുടെ ആവശ്യപ്രകാരമാണ് മുഹമ്മദ്കുഞ്ഞി നായയെ ഓടിക്കാൻ പോയത്. ഇതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്ന് തെന്നിവീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു.
ഭാര്യ: നങ്ങാരത്ത് കദീജ. മക്കൾ: മുഹസിന, മുബഷിറ, മുസ്ലിഹ്. മരുമക്കൾ: ഫൈറൂസ്, ഫാസിൽ, ആസിഫ്. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, ആയിഷ, നഫീസ, കദീജ, പരേതരായ ബീഫാത്തിമ, അബ്ദുള്ള.




