Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

റിയാസിനെ ഒഴിവാക്കി മോദി, ആരും വരില്ലെന്ന് പിണറായി; പുതിയ രാഷ്ട്രീയ തീ ആളിക്കത്തുന്നു

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ പുകയുന്നത്. മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കുന്നിടത്ത് നിന്നാണ് പുതിയ വിവാദങ്ങളുടെ തുടക്കം. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേരളത്തിലെ ദേശിയ പാത ഉദ്ഘാടന […]
Read more

പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല

കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തത്. ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്കും ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, […]
Read more

നരേന്ദ്ര മോദിയുടെ ഒരു ഫോൺകോളിന് പ്രശ്നം പരിഹരിക്കാനാകും: യുഎഇ സ്ഥാനപതി

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും എന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നരേന്ദ്ര മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം പോലും പ്രശ്നപരിഹാരത്തിന് സഹായകരമാകാമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ മോദിക്ക് വലിയ സ്വാധീനവും വിശ്വാസ്യതയും ഉള്ളതാണിതിന് കാരണം എന്നും മിർസ എൻഡിടിവിയോട് പറഞ്ഞു. ഇറാനും ഇസ്രയേലുമായുള്ള മോദിയുടെ അടുത്ത ബന്ധം സമാധാന ശ്രമങ്ങൾക്ക് ശക്തി […]
Read more

പ്രധാനമന്ത്രി ബുധനാഴ്ച്ച കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ; ഇളക്കി മറിക്കാന്‍ BJP

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍ എത്തും. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും. മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് ആദ്യം പങ്കെടുക്കുക. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എന്‍ഡിഎ കണ്‍വെന്‍ഷന്‍. ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് […]
Read more

പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന്; വിമർശനവുമായി കോൺഗ്രസ്

ദില്ലി: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ്. അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും കോൺ​ഗ്രസ് വിമർശിച്ചു. സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി വിർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണം വീണ്ടും ഉയർത്തിയാണ് രാഹുലിൻ്റെ പ്രതികരണം. പ്രധാനമന്ത്രി മറ്റുള്ളവരുടെ പാവയായി മാറിയെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടൽ രാജ്യത്തിൻ്റെ അന്തസ് ഇല്ലാതാക്കലാണ്. പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചത് […]
Read more

വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം, അതിനെ പർവതീകരിക്കേണ്ടതില്ല: ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ ചില വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വലിയ അന്താരാഷ്ട്ര പരിപാടികളിൽ ചെറിയ സാങ്കേതികയോ സംഘാടകയോമായ പ്രശ്നങ്ങൾ സംഭവിക്കാം അവയെ പർവതീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം കൊണ്ടും ആശയവിനിമയത്തിന്റെ വ്യാപ്തി കൊണ്ടും ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിക്കും. ഇതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുന ഗാർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും ചില സംഭവവികാസങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഗ്ലോബൽ സൗത്ത്” രാജ്യങ്ങൾക്കാകെ […]
Read more

വ്യാപാര കരാറിന് കാരണം എപ്സ്റ്റീൻ ഫയലുകൾ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ- യുഎസ് കരാറിനെ ലോക്‌സഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ വിറ്റുവെന്നും അതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. എന്തിനാണ് ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുന്നതെന്നും രാഹുൽ ചോദിച്ചു. ‘ഞാൻ പറയുകയാണ്, ഇന്ത്യയെ നിങ്ങൾ വിറ്റു. ഇന്ത്യയെ വിറ്റതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? നിങ്ങൾ നമ്മുടെ അമ്മയെയാണ് വിറ്റത്, ഭാരത മാതാവിനെ. എനിക്കറിയാം സാധാരണ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി ഇന്ത്യയെ വിൽക്കില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയെ വിറ്റതെന്ന് നിങ്ങൾക്കറിയാമോ? […]
Read more

മോദിയോട് പിണങ്ങി ശ്രീലേഖ ?

തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തിന് ശേഷം തലസ്ഥാനം തന്നെ പിടിച്ച ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് പോകുന്നതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച. എന്നാൽ ഈ കൗൺസിലർമാരുടെ കൂട്ടത്തിൽ ആർ ശ്രീലേഖ ഇല്ലെന്നതാണ് പുറത്ത് വരുന്ന വിവരം. ഇന്നെലെ രാവിലെയായിരുന്നു മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് ട്രെയിനിൽ പുറപ്പെട്ടത്ത്. എം ആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. 5 […]
Read more

മോദി മലേഷ്യയില്‍ ഇന്ത്യ-മലേഷ്യ സഹകരണത്തിന് 10 കരാറുകള്‍

ക്വാലാലംപൂര്‍: ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകള്‍ക്ക് ധാരണയായി. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും വ്യക്തമാക്കി. തമിഴ്‌സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകള്‍ക്കാണ് ധാരണയായിരിക്കുന്നത്. ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നില്‍ക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു.
Read more

മോദി ഫ്ലാഗോഫ് ചെയ്ത പുതിയ തീവണ്ടിക്ക് ഷൊർണൂരിൽ ശിങ്കാരിമേളത്തോടെ വരവേൽപ്പ്

പാലക്കാട്: തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസുകൾക്ക് ഷൊർണൂരിലും, പാലക്കാടും ഉജ്ജ്വല സ്വീകരണം നൽകി. ഇന്നലെ രാവിലെ 11.25 ന് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ആരംഭിച്ച നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഇന്നലെ വൈകിട്ട് 6.45 നാണ് ഷൊർണൂരിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയത്. റെയിൽവേ അധികൃതരും ബിജെപി നേതാക്കളും, യാത്രക്കാരും ട്രെയിനിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer