Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദ്ദാനിലേക്ക്: അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: നാല് ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോര്‍ദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദര്‍ശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോര്‍ദ്ദാനിലേക്ക് പുറപ്പെട്ടത്. ജോര്‍ദ്ദാന്‍ കൂടാതെ എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളും മോദിയുടെ സന്ദര്‍ശന പട്ടികയിലുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോര്‍ദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലാണ് മോദിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. നാളെ രാവിലെ ഇന്ത്യയിലെയും […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്

ന്യൂഡൽഹി: വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987-ൽ അഹമ്മദാബാദ് പിടിച്ച്, പിന്നീട് ഗുജറാത്തിൽ ബി.ജെ.പി ഭരണം നേടിയത് ഉദാഹരിച്ച്, തിരുവനന്തപുരം ബിജെപിയുടെ പുതിയ ഊർജ്ജമാണെന്ന് മോദി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും […]
Read more

ഇന്ത്യ-റഷ്യ ഉച്ചകോടി; വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഇന്ന് ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച നടക്കും.തുടര്‍ന്ന് തന്ത്രപ്രധാന കരാറുകളില്‍ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണറും പങ്കെടുക്കും. വൈകിട്ട് 7 മണിയോടെ ഇന്ത്യയില്‍ എത്തുന്ന റഷ്യന്‍ പ്രസിഡന്റ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങള്‍ […]
Read more

ജി 20 ഉച്ചകോടിക്ക് സമാപനം; ഇന്ന് ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക ഉച്ചകോടി

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്‍കുന്ന പ്രഖ്യാപനം ഇന്നലെ ഉച്ചകോടിയില്‍ അംഗീകരിച്ചു. എത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയിലെ പ്രസംഗത്തില്‍ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ – കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും […]
Read more

ഡല്‍ഹി സ്‌ഫോടനം; അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍എന്‍ജെപി ആശുപത്രിയില്‍ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പത്തംഗ എന്‍ഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.
Read more

ചെങ്കോട്ട സ്‌ഫോടനം: പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ല

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്രയില്‍ മാറ്റമില്ല. രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് തിരിക്കും. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്യേ വാങ്ചുക്കിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രി ഭൂട്ടാന്‍ സന്ദര്‍ശനം നടത്തുന്നത്. ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയും പ്രധാന മന്ത്രി സന്ദര്‍ശിക്കും. ഇന്ത്യയുമായുള്ള ഭൂട്ടാന്റെ ബന്ധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ജിഗ്മേ സിംഗ്യേ വാങ്ചുക്ക് എന്നും, […]
Read more

രാഷ്ട്രീയമല്ലേ? വാക്കുകൾക്കു കുറവുണ്ടാകുമോ

ചെന്നൈ: വാക്കുകൾ കൊണ്ടു ഇന്ദ്രജാലം കാണിക്കാനും ആളുകളെ കൈയിലെടുക്കാനും നേതാക്കൾക്കു ഒട്ടും മടിയുണ്ടാവില്ല. പ്രാദേശിക നേതാവ് മുതൽ മുകളിലേക്കുള്ളവർക്ക് വരെ മൈക്ക് ഒരു അടങ്ങാത്ത ആവേശമാണ്. പറഞ്ഞു വന്നത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വാക്കുകളുടെ വിന്യാസമാണ്. തമിഴ്നാട്ടിൽ ബീഹാറുകർ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശമാണ് കാരണം. ബീഹാറിൽ പറഞ്ഞത് തമിഴ്നാട്ടിൽ വന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് സ്റ്റാലിൻ തിരിച്ചു അടിച്ചത്. തമിഴ്നാട് എല്ലാവരെയും ഒരു പോലെ […]
Read more

ഛഠ് പൂജയെ കോണ്‍ഗ്രസ് അപമാനിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

മുസാഫര്‍പുര്‍: ഛഠ് പൂജയെ കോണ്‍ഗ്രസ്സ് അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഛഠ് പൂജക്ക് യുനെസ്‌കോയുടെ പൈതൃക പദവിക്കായി ശ്രമിക്കുകയാണെന്നും അപ്പോഴാണ് പ്രതിപക്ഷം അതിനെ അപമാനിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ മുസഫര്‍പുരില്‍ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛഠ് പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതുതന്നെ നാടകമാണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസ്താവന വിവാദമായിരുന്നു. ഇതുതന്നെ മുറുകെപ്പിടിച്ചാണ് മോദിയുടെ പ്രസംഗവും. ഛഠ് പൂജയെ കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം. ”ബിഹാറിലെ അമ്മമാരും […]
Read more

ആസിയാൻ ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും

ന്യൂഡൽഹി: ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിലെ ക്വാലലംപൂരിൽ ഇന്ന് തുടക്കം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കും. ആസിയാൻ രാജ്യങ്ങൾക്കു പുറമേ, അമേരിക്കയും ഇന്ത്യയും ജപ്പാനും ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. കംബോഡിയയും തായ്‌ലന്റും അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാർ ഉച്ചകോടിയിൽ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ആസിയാൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. അതേസമയം മോദി നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന G20 […]
Read more

‘ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല, മോദി ഉറപ്പു നൽകി’: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: യുക്രെയ്‌ന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കിടെ റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കിടെയാണ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഉറപ്പു നൽകിയത്. എന്നാൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന മുൻനിലപാട് ഇന്ത്യ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതി വിഷയത്തിൽ രാജ്യത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിക്കപ്പെടുമെന്നും ഇന്ത്യ മറുപടി നൽകി. ബുധനാഴ്ച മോദിയും ട്രംപും തമ്മിൽ ഫോൺ […]
Read more

Recent News

Advertisement
WhiteswanTV Footer