Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തിനേയും ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനെയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രിയുടെ എക്സിൽ കുറിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ റെയ്‌ല ഒഡിംഗയെ അടുത്തറിയാൻ ഭാഗ്യമുണ്ടായി ആയുർവേദത്തിലും ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്തൻ അദ്ദേഹം ശ്രമിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു.
Read more

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അഭിസംബോധന ചെയ്യുന്നതെന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ജിഎസ്ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധ. നേരത്തെയും ഇതേ രീതിയിൽ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ വിഷയങ്ങളും […]
Read more

മോദിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കം ചെയ്യണം’; പട്ന ഹൈക്കോടതി

പട്‌ന : സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതിയുടെ നിർദേശം. കോണ്‍ഗ്രസ് പാർട്ടിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബജന്ത്രിയുടേതാണ് നടപടി. എക്സ് ഉൾപ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 36 സെക്കന്റ് ദൈർഘ്യമുള്ള എഐ വിഡിയോ ആണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ […]
Read more

നരേന്ദ്ര മോദിയുടെ ജന്മദിനം; ‍ഡൽഹിയിൽ 75 ഡ്രോണുകള്‍ വിന്യസിക്കും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകൾ വിന്യസിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘‘ഡൽഹി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ 75 പ്രത്യേക ഡ്രോണുകളാണ് വികസിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 17ന് ത്യാഗരാജ സ്റ്റേഡിയത്തിൽ നിന്ന് അവ പറന്നുയരുമെന്നും അദ്ദേഹം പറ‍ഞ്ഞു. ഈ ഡ്രോണുകൾ പിന്നീട് ഡൽഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും […]
Read more

ഇന്ത്യയും റഷ്യയും പിരിയണം; ‘ചാണക്യ തന്ത്രങ്ങളുമായി’ ട്രംപ്

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതായികാണാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാകും. പ്രത്യേകിച്ച് ഇന്ത്യയുടെ റഷ്യൻ ഓയിൽ ഇറക്കുമതി ഏത് വിധേനയും അവസാനിപ്പിക്കുക എന്നതാണ് ഇപ്പോൾ ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്ധനത്തിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ 25% പിഴത്തീരുവ ചുമത്തിയ ട്രംപ് കഴിഞ്ഞ ദിവസം 100% തീരുവ ഇന്ത്യയ്ക്ക്മേൽ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്കും, ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന ആവശ്യം G7 രാജ്യങ്ങളോടും ഉന്നയിക്കാൻ ട്രംപ് ഭരണകൂടം […]
Read more

പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ നരേന്ദ്ര മോദി സന്ദർശിക്കും

ന്യൂഡൽഹി: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. പ്രളയബാധിതരോട് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാകും കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുന്നതെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ പഞ്ചാബ് കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക. വൻകൃഷി നാശം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സഹായമില്ലാതെ പിടിച്ചു നിൽക്കാനാകില്ല. നേരത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ […]
Read more

ബിഹാറിൽ ഇന്ന് ബന്ദ്; രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ

ന്യൂഡൽഹി: ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്. വോട്ട് അധികാർ യാത്രയിൽ പ്രാദേശിക കോൺ​ഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അസഭ്യ മുദ്രാവാക്യത്തിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ബന്ദ്. അവശ്യസേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയുടെ വനിതാ നേതാക്കളുടെ നേതൃത്ത്വത്തിൽ വിവിധ ന​ഗരങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.
Read more

ജി.എസ്.ടി പരിഷ്കരണം: അവശ്യ സാധനങ്ങളുടെ വില താഴേക്ക്, വില കുറയുന്ന ഉത്പന്നങ്ങള്‍ ഇവയാണ്

കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങളില്‍ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്ന ജി.എസ്.ടി പരിഷ്കരണ പ്രഖ്യാപനം കാത്ത് നിക്ഷേപകർ. സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും കണ്‍സ്യൂമർ ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും കുറയ്ക്കാനാണ് ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ആറ് സംസ്ഥാന മന്ത്രിമാരുടെ മന്ത്രിതല സമിതിയും ജി.എസ്.ടി […]
Read more

പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ പരാമർശം; ബിഹാറിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തിൽ ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ.സംസ്ഥാനവ്യാപകമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ വിളിച്ചത്. പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഈ അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും […]
Read more

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഒരുമിച്ച് നേരിടണമെന്നും മോഡി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസം​ഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച‌ മോദി, മനുഷ്യത്വത്തിന് എതിരായ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer