Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

മോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന് പിന്നിൽ അദാനിക്കെതിരായ യുഎസ് അന്വേഷണം: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: അമേരിക്ക ഇന്ത്യയുടെമേൽ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മോദിയും അദാനിയും റഷ്യൻ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഭീഷണിയായി മോദിക്ക് മുന്നിലുള്ളതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, ഇന്ത്യയുടെ കയറ്റുമതി തീരുവ ട്രംപ് വീണ്ടും ഉയർത്തി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന […]
Read more

ദ്വിദിന സന്ദര്‍ശനത്തിന് മോദി ചൈനയിലേക്ക്

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്‌സിഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക. 2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. ഒടുവില്‍ അദ്ദേഹം ചൈന സന്ദര്‍ശിച്ചത് 2019-ല്‍ ആയിരുന്നു. ഉച്ചകോടിയ്ക്കിടെ മോദി, ചൈനീസ് പ്രസിഡന്റ് ഷി […]
Read more

മാലദ്വീപിന് 4850 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഇന്ത്യ

മാലെ: ദീർഘനാളുകളായി നയതന്ത്ര അകല്‍ച്ചയിലായിരുന്നു മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. പ്രതിരോധം, വ്യാപാരം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനു പിന്നാലെ, വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ വലേന വിമാനത്താവളത്തിലിറങ്ങിയ മോദിക്ക് മാലദ്വീപ് പ്രധാനമന്ത്രി മുയിസുവും മന്ത്രിമാരും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പു […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവ്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ ചെലവ് 295 കോടി രൂപ. 2021 മുതല്‍ 2024 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവാണിത്. 2025-ല്‍ അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ക്ക് ഇതിന് പുറമെ 67 കോടി രൂപയോളം ചെലവായതായും കേന്ദ്ര സര്‍ക്കാര്‍ പങ്കുവച്ച കണക്കിൽ പറയുന്നു. അതേസമയംഈ വര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശിച്ച മൗറീഷ്യസ്, സൈപ്രസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് & ടോബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ […]
Read more

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്രമോദി

തുടർച്ചയായി ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രി പദവിയിൽ ഇരുന്നതിൽ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്ര മോദി. ഇന്ന് മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് നരേന്ദ്രമോദി മറികടന്നത് (4077 ദിവസം). 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് (6130 ദിവസം). തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച […]
Read more

ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജിവെച്ച ജഗദീപ് ധൻകറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതിയടക്കമുള്ള സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യവാനായിരിക്കട്ടെയെന്നും മോദി ആശംസിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് പോസ്റ്റ് പങ്കുവെച്ചത്. ജഗദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി.
Read more

മാലിദ്വീപ് സ്വാതന്ത്ര്യദിനാഘോഷത്തിന് മോദി മുഖ്യാഥിതി

ഡൽഹി: മാലിദ്വീപ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ഇന്ത്യയോടുള്ള മാലദ്വീപിന്‍റെ സമീപനത്തിലെ മാറ്റമായിട്ടാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. ജൂലൈ 25, 26 തീയതികളിലാണ് മാലദ്വീപിന്‍റെ സ്വാതന്ത്ര്യദിനാഘോഷം. ജൂലൈ 26 ന് നടക്കുന്ന മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായിരിക്കുമെന്നും പരസ്പര സഹകരണമുള്‍പ്പെട്ടെ വിവിധ വിഷയങ്ങള്‍ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read more

മൻ കീ ബാത് ടാലൻ്റ് ഹണ്ട് വിജയികൾ ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തിയ ടാലൻ്റ് ഹണ്ട് സീസൺ 5ന്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചതാണ് ടാലൻ്റ് ഹണ്ട് സീസൺ 5. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് പന്ത്രണ്ട് വീതവും, കോളേജ് വിഭാഗത്തിൽ നിന്ന് […]
Read more

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഇത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ യുകെ സന്ദര്‍ശനമാണിത്. മെയ് മാസത്തില്‍ അവസാനിച്ച എഫ്ടിഎയില്‍ ഔപചാരികമായി ഒപ്പുവെക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചേര്‍ന്ന് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര ഉടമ്പടി, സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഉഭയകക്ഷി വ്യാപാര, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും […]
Read more

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. പ്രതിരോധം, ഔഷധനിര്‍മ്മാണം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളിലാണ് സഹകരണം വർധിപ്പിക്കുന്നത്. അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് എത്തിയതിന് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. 2018 ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി അര്‍ജന്റീന സന്ദര്‍ശിച്ചിരുന്നുവെങ്കിലും, 57 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. […]
Read more

Recent News

Advertisement
WhiteswanTV Footer