Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Narendra Modi

ഗംഗാ മാതാവ് എന്നെ ദത്തെടുത്തതുപോലെ എനിക്ക് തോന്നി: നരേന്ദ്ര മോദി

താൻ ഗംഗാ മാതാവിന്റെ ദത്തുപുത്രനാണെന്ന് ആവർത്തിച്ച് നരേന്ദ്ര മോദി. “ദശകങ്ങളോളം ഉത്തരാഖണ്ഡിനെ സേവിക്കാൻ എനിക്ക് അവസരം നൽകിയത് ഗംഗാ മാതാവിന്റെ അനുഗ്രഹമാണ്. അവരുടെ അനുഗ്രഹം മൂലമാണ് ഞാൻ വാരണാസിയിൽ എത്തിയത്. ഇപ്പോൾ അതിന്റെ എംപിയായി സേവനമനുഷ്ഠിക്കുന്നു.” ഇന്നലെ ഉത്തരകാശിയിലെ ഹർഷിൽ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്ര മോദി ഈ കാര്യം വ്യക്തമാക്കിയത്.“ഇതുകൊണ്ടാണ് ഞാൻ കാശിയിൽ വെച്ച് ഗംഗാ മാതാവ് എന്നെ വിളിച്ചതെന്ന് പറഞ്ഞത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗംഗാ മാതാവ് എന്നെ ദത്തെടുത്തതായി എനിക്ക് തോന്നി.” മോദി കൂട്ടിച്ചേർത്തു. […]
Read more

മോദി ഭരണത്തില്‍ രാജ്യം ഭയാശങ്കയില്‍: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂര്‍: മോദി ഭരണത്തില്‍ സര്‍വ്വ മേഖലയിലും വര്‍ഗീയവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ രാജ്യം ഭയാശങ്കയിലാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ചരിത്രം തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതോക്കെ കാരണം രാജ്യത്തിന്റെ നാളത്തെ അവസ്ഥയെന്താകുമെന്നത് ആശങ്കപ്പെടുകയാണെന്നും കടന്നപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് എസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ പാമ്പന്‍ മാധവന്റെ മുപ്പത്തി മൂന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് […]
Read more

മധ്യപ്രദേശ് നിക്ഷേപകര്‍ക്ക് നല്‍കുന്നത് വിപുലമായ അവസരമെന്ന് പ്രധാനമന്ത്രി

നിക്ഷേപകർക്ക് മികച്ച വരുമാനത്തിനുള്ള ധാരാളം അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ മുൻനിരയിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശെന്നും ഭോപ്പാലില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ് -2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് പറയുന്ന ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. മധ്യപ്രദേശിന്റെ വ്യാവസായിക നയങ്ങളും മോദി ഉദ്ഘാടനം ചെയ്തു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ […]
Read more

അമിതവണ്ണത്തിനെതിരായി അവബോധം ഉണര്‍ത്താനുളള പ്രചാരണത്തിന് തുടക്കമിട്ട് നരേന്ദ്ര മോദി

ഡൽഹി: അമിതവണ്ണത്തിനെതിരായ അവബോധം ഉണര്‍ത്താനുളള പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസത്തെ മന്‍ കീ ബാത്തിലാണ് ഇത് സംബന്ധിച്ച് സൂചിപ്പിച്ചത്. പൊണ്ണത്തടിയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ നീക്കത്തിന് ശക്തി പകരാന്‍ 10 പേരെ വീതം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യത്തില്‍ കുറിച്ചു ആനന്ദ് മഹിന്ദ്ര, മീരാഭായി ചാനു, മോഹന്‍ലാല്‍, ഒമര്‍ അബ്ദുളള, മാധവന്‍, ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി തുടങ്ങി 10 […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത് കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ്. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരേയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേയോ ആയിരിക്കും കാലാവധി എന്നാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് […]
Read more

ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാർ

ദില്ലി: രാജീവ് കുമാർ വിരമിച്ചതിന് തൊട്ടുപിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു.1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹത്തിൻ്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസ‍ർക്കാർ പുറത്തിറക്കിയേക്കും.വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. ജസ്റ്റിസ് കെഎം ജോസഫിൻറെ […]
Read more

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി […]
Read more

റാണ മുതല്‍ എഫ്-35 വരെ; മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇതൊക്കെ

ഇന്ന് പുലർച്ചെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത്.മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് കൂടിക്കാഴ്ച വേളയിൽ മോദി വ്യക്തമാക്കിയത് . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങളായ വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായി . 2030 ആകുമ്പോഴേക്കും […]
Read more

ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി:തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്

കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും .മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു .കൂടാതെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.‌ പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി വ്യക്തമാക്കി.ഈ വര്‍ഷം മുതല്‍ […]
Read more

നരേന്ദ്രമോദി അമേരിക്കയില്‍:ട്രംപുമായി നാളെ കൂടിക്കാഴ്ച

രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നൽകി അമേരിക്ക. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കൂടാതെ ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി […]
Read more

Recent News

Advertisement
WhiteswanTV Footer