Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൻ കീ ബാത് ടാലൻ്റ് ഹണ്ട് വിജയികൾ ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തിയ ടാലൻ്റ് ഹണ്ട് സീസൺ 5ന്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും.

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചതാണ് ടാലൻ്റ് ഹണ്ട് സീസൺ 5. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് പന്ത്രണ്ട് വീതവും, കോളേജ് വിഭാഗത്തിൽ നിന്ന് ആറും കുട്ടികളാണ് ഫൈനലിൽ വിജയികളായത്.

ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി കോളേജ് വിഭാഗങ്ങളിൽ നിന്നായി പ്രാഥമിക തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മത്സരിച്ചത്. ഓഗസ്റ്റ് 12നാണ് സംഘം ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ആഗ്ര ഉൾപ്പടെയുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദ്യാർത്ഥി സംഘം ഓഗസ്റ്റ് 21ന് തിരികെ എത്തും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer