ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അഭിസംബോധന ചെയ്യുന്നതെന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ജിഎസ്ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധ.
നേരത്തെയും ഇതേ രീതിയിൽ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ വിഷയങ്ങളും നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.




