Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GST

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്; 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. സെപ്റ്റംബർ 16ന് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. കേരളത്തിലെ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങൾ, വസതികൾ, അധിക വ്യാപാരസ്ഥലങ്ങൾ എന്നിവയുൾപ്പെടെ 69 ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നികുതിദായകർ റിട്ടേണുകളിൽ രേഖപ്പെടുത്തിയ ടേൺഓവർ യഥാർഥ സേവനങ്ങളിൽ […]
Read more

UPI ഇടപാട് ചാർജിന് ജിഎസ്ടിയും; വ്യാപാരികൾക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചുമത്തുന്ന ഫീസിന് ജിഎസ്ടിയും ഈടാക്കും. 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. എന്നാല്‍, ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് ഇത് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി തിരികെ ലഭിക്കും. ഇതുപ്രകാരം ഉദാഹരണമായി 10,000 രൂപയുടെ ഇടപാട് നടത്തുന്ന വ്യാപാരിക്ക് 40 രൂപയാണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റായി നല്‍കേണ്ടി വരിക. ഇതിനൊപ്പം ഏഴ് രൂപയോളം ജിഎസ്ടിയും നല്‍കണം. ഈ ഏഴ് രൂപയാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്ന് പറയുന്നത്. എന്നാല്‍, […]
Read more

ചരക്ക് സേവന നികുതി വകുപ്പിന്റെ ജി.എസ്.ടി രജിസ്ട്രേഷന്‍ ഡ്രൈവ് തുടങ്ങി

തിരുവനന്തപുരം : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്ട്രേഷന്‍ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. കൂടുതല്‍ വ്യാപാരികളെ ജി.എസ്.ടി സംവിധാനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജി.എസ്.ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. 40 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള, ചരക്കുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സില്‍ സേവനം കൂടി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ 20 ലക്ഷത്തിന് മേല്‍ […]
Read more

ജിഎസ്‍ടി പരിഷ്കരണം ആശങ്കയിൽ; 10 ദിവസമായിട്ടും വില കുറയാതെ നിരവധി ഉല്‍പനങ്ങള്‍

കോഴിക്കോട്: കേന്ദ്ര സർക്കാർ വലിയ ആഘോഷത്തോടെ അവതരിപ്പിച്ച ജിഎസ്ടി (GST) പരിഷ്കരണം സാധാരണക്കാരന് പ്രതീക്ഷിച്ചതു പോലെ യാതൊരു ആശ്വാസവും നൽകാതെ മന്ദഗതിയിൽ നില്കുന്നു. നികുതി കുത്തനെ കുറച്ചെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടും ഇതിന്റെ നേട്ടം ഉപഭോക്താക്കളുടെ കൈയിലെത്തുന്നില്ലെന്നാണ് മാർക്കറ്റിലെ യഥാർത്ഥ അവസ്ഥ. നികുതി കുറവിന്‍റെ നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടത് നിർബന്ധമാകെണ്ട സാഹചര്യത്തിൽ പല വൻകിട ബ്രാൻഡുകളും സൂപ്പർമാർക്കറ്റുകളും ഈ സുതാര്യത പാലിക്കാത്തതായി കണ്ടെത്തുന്നു. ജിഎസ്ടി കുറച്ചതായി വില പട്ടികയിൽ കാണിച്ചാലും, അതിന്റെ ആകെ വിലയിൽ ഉപഭോക്താവിന് അനുഭവപ്പെടുന്ന ഇടിവ് […]
Read more

ജിഎസ്ടി പേയ്‌മെന്റുകള്‍ക്കായി ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഏജന്‍സി ബാങ്കായി അംഗീകരിച്ചു

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (GST) പേയ്‌മെന്റുകള്‍ക്കായുള്ള ഏജന്‍സി ബാങ്കായി അംഗീകരിച്ചു. ഇതോടെ ആര്‍ബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി. ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എന്റര്‍പ്രൈസുകള്‍ക്കായുള്ള ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഡിബിഎസ് ഐഡിയല്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം ജിഎസ്ടി പേയ്‌മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ […]
Read more

ജിഎസ്ടി പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കും: പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ മുതല്‍ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടും. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും […]
Read more

രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം നാളെമുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 2017 ല്‍ ജിഎസ്ടി സമ്പ്രദായം നിലവില്‍ വന്നതോടെ രാജ്യത്തെ നികുതി ഏകീകരിക്കുകയും സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കുകുടെ പ്രയോജനകരമാകുന്ന രീതിയില്‍ ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍. ഇതോടെ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനം നടപ്പിലാകും. പുതിയ ജിഎസ്ടി പരിഷ്‌കരണം രാജ്യത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകുറയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് രാജ്യത്തെ ജനങ്ങള്‍ നിലവില്‍ 5%, 12%,18%,28% എന്നിങ്ങനെ നാല് […]
Read more

ലോട്ടറി ടിക്കറ്റുകള്‍ക്ക് നാളെമുതല്‍ 40 ശതമാനം ജിഎസ്ടി; തിരുവോണം ബമ്പര്‍ വില്‍ക്കാന്‍ കടകള്‍ തുറക്കും

കൊച്ചി: ജിഎസ്ടി വര്‍ധന തിങ്കളാഴ്ച നിലവില്‍വരുന്നതിനാല്‍ തിരുവോണം ബമ്പര്‍ വില്‍ക്കാന്‍ ഞായറാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഭാഗ്യക്കുറി കാര്യാലയങ്ങളും തുറക്കും. നിലവില്‍ കേരള ലോട്ടറി ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. തിങ്കളാഴ്ചമുതല്‍ ഇത് 40 ശതമാനമാകും. തിരുവോണം ബമ്പറിന്റെ മുഖവില 391 രൂപയാണ്. ഇതിനൊപ്പം ജിഎസ്ടി കൂട്ടിയാണ് 500 രൂപയ്ക്ക് വില്‍ക്കുന്നത്. വില്‍പന തിങ്കളാഴ്ചത്തേക്ക് നീണ്ടാല്‍ മുഖവില 357 രൂപയാക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഞായറാഴ്ച ഭാഗ്യക്കുറി കാര്യാലയങ്ങള്‍ തുറന്ന് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ […]
Read more

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അഭിസംബോധന ചെയ്യുന്നതെന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ജിഎസ്ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധ. നേരത്തെയും ഇതേ രീതിയിൽ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ വിഷയങ്ങളും […]
Read more

ജിഎസ്ടി പരിഷ്‌കരണം നാളെമുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യം. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്രശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് പരിഷ്‌കരണത്തിന് വഴിതുറന്നത്. നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. വ്യക്തിഗത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix