Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം നാളെമുതല്‍ പ്രാബല്യത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: രാജ്യത്ത് 2017 ല്‍ ജിഎസ്ടി സമ്പ്രദായം നിലവില്‍ വന്നതോടെ രാജ്യത്തെ നികുതി ഏകീകരിക്കുകയും സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കുകുടെ പ്രയോജനകരമാകുന്ന രീതിയില്‍ ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍. ഇതോടെ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനം നടപ്പിലാകും. പുതിയ ജിഎസ്ടി പരിഷ്‌കരണം രാജ്യത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകുറയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് രാജ്യത്തെ ജനങ്ങള്‍

നിലവില്‍ 5%, 12%,18%,28% എന്നിങ്ങനെ നാല് ജിഎസ്ടി സ്ലാബുകളാണുള്ളത്. ഇത് 5% 18% എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കി കുറക്കാനുള്ള നിര്‍ണ്ണായകമായ കേന്ദ്ര ശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. ഇതോടെയാണ് രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം എന്ന തീരുമാനം നടപ്പിലാകാന്‍ പോകുന്നത്. നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോളും ചില ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ വര്‍ധനയും കൊണ്ടുവന്നിട്ടുണ്ട്. ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കാണ് നടപ്പിലാക്കുക. ലോട്ടറിയുടെ നികുതി 40 ശതമാനമായി ഉയര്‍ത്തുന്നതോടെ പ്രൈസുകളുടെ എണ്ണം കുറയുമെന്നും ടിക്കറ്റിന്റെ വില ഉയരുമെന്നുംമാണ് അറിയാന്‍ കഴിയുന്നത്.

നികുതി പരിഷ്‌കരണത്തില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് പേര്‍സണല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ നിലവിലെ നികുതി ഒഴിവാക്കുന്നു എന്നത് തന്നെയാണ്. ദീര്‍ഘകാലങ്ങളായി ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും പുതിയ പരിഷ്‌കരണത്തിലാണ് തീരുമാനം നടപ്പിലാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. ഇതോടെ ജിഎസ്ടിയുടെ അധികഭാരമില്ലാതെ പേര്‍സണല്‍ ലൈഫ് ഇന്‍ഷൂറന്‍സുകള്‍ ആവശ്യക്കാര്‍ ആരംഭിക്കുവാന്‍ സാധിക്കും.

പുതിയ നികുതി സ്ലാബ് നിലവില്‍ വരുന്നതോടെ 12 ശതമാനവും 28 ശതമാനവും ഉണ്ടായിരുന്ന രണ്ട് സ്ലാബുകള്‍ ഇല്ലാതാകും. ഇതോടെ നിരവധി ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വലിയ രീതിയില്‍ കുറവ് വരും.

പുതിയ ജിഎസ്ടി നിലവില്‍ വരുന്നതോടെ വിലകുറയുന്നവ സാധനങ്ങള്‍

വെണ്ണ, നെയ്യ്, പാലുല്‍പന്നങ്ങള്‍, ഷാമ്പു, ഹെയര്‍ഓയില്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിന്‍, ക്ലിനിക്കല്‍ ഡയപ്പര്‍, വ്യക്തിഗത ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റര്‍, പ്രൊജക്ടര്‍, ഡിഷ് വാഷര്‍, വാഷിങ് മെഷീന്‍, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, മാര്‍ബിള്‍, ഗ്രാനേറ്റ്, സിമന്റ് കൂടാതെ കൃഷി, ചികിത്സ, വസ്ത്രം.

ജിഎസ്ടി പരിഷ്‌കരണത്തില്‍ ട്രൈയിന്‍ യാത്രക്കാരുടെ അറിവിലേക്ക്

ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചു. ലിറ്ററിന് 15 രൂപയായിരുന്ന വെള്ളത്തിന് 14 രൂപയായാണ് കുറച്ചത്. അര ലിറ്ററിന് 10 രൂപയില്‍നിന്ന് ഒന്‍പതുരൂപയാകും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന ഐആര്‍സിടിസി/റെയില്‍വേയുടെ പട്ടികയിലുള്ള മറ്റ് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വിലക്കുറവ് ബാധകമായിരിക്കും.

കൂടാതെ ലൈഫ്-ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇന്ത്യന്‍ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും.

ഇനി വില കൂടുന്നവ

പുകയില, പാന്‍മസാല, ലോട്ടറി ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്‌ളേവേഡ് പാനീയങ്ങള്‍.

ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതിന് പിന്നാലെ കേരളത്തില്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് വിജ്ഞാപനമായി. വില കുറയുന്നോ എന്ന് നിരീക്ഷിക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന് സര്‍ക്കാരും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതനുസരിച്ച് പല ഉത്പന്നങ്ങളുടേയും നിലവിലെ വിലയും നികുതി കുറയുമ്പോഴുള്ള വിലയും സംബന്ധിച്ച കണക്കുകൂട്ടലുകളും വകുപ്പ് നടത്തിയിട്ടുണ്ട്.

Goods and Services Tax (GST) എന്ന് വിളിക്കുന്നത്, ഒരു ”ഒറ്റ നികുതി” സംവിധാനംമാണ്.
മുമ്പ് ഇന്ത്യയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേര്‍തിരിച്ചുള്ള പല തരത്തിലുള്ള നികുതികള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്:

സെന്‍ട്രല്‍ നികുതികള്‍ Excise Duty, Service Tax, Central Sales Tax

സ്റ്റേറ്റ് നികുതികള്‍ VAT, Octroi, Entertainment Tax, Entry Tax മുതലായവ

ഇവയെല്ലാം ഒഴിവാക്കി ഒരൊറ്റ നികുതി സംവിധാനം കൊണ്ടുവന്നതാണ് ജിഎസ്ടി.

ജിഎസ്ടി (GST – Goods and Services Tax) ഇന്ത്യയില്‍ നടപ്പിലായത് 2017 ജൂലൈ 1-നാണ്.

2017 ജൂലൈ 1-ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് രാത്രിയില്‍ പാര്‍ലമെന്റില്‍ നടന്ന ചടങ്ങിലാണ് ജിഎസ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതോടെ ഇന്ത്യയിലെ മുഴുവന്‍ നികുതി സംവിധാനവും ‘One Nation, One Tax, One Market’ എന്ന ആശയത്തിലേക്ക് മാറ്റപ്പെട്ടു.

തുടര്‍ന്ന് മുമ്പുണ്ടായിരുന്ന വാറ്റ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ്, എന്‍ട്രി ടാക്‌സ് തുടങ്ങിയ നിരവധി പരോക്ഷ നികുതികള്‍ ഒന്നാക്കി ചേര്‍ത്ത് ജിഎസ്ടി എന്ന് ഒറ്റ നികുതിയായി പരിണമിച്ചു

കേന്ദ്ര-സംസ്ഥാനങ്ങള്‍ തമ്മില്‍ CGST, SGST, IGST എന്നിങ്ങനെ പങ്കിട്ടിരിക്കുകയാണ്.
പുതിയ നിയമത്തിലുടെ അന്ന് ലക്ഷ്യം വെച്ചത് നികുതി ആവര്‍ത്തനം ഒഴിവാക്കുക, രാജ്യത്തെ ഒരു ഏകീകൃത വിപണിയാക്കുക, പരസ്യമായ നികുതി സംവിധാനം ഉറപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു.

പുതിയ ജിഎസ്ടി പരിഷ്‌കാരത്തിലുടെ കേന്ദ്രം ലക്ഷ്യം വെക്കുന്നത് നിലവിലുള്ള നികുതി സംവിധാനം കൂടുതല്‍ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കുക എന്നതാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer