Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; പട്ടികയിൽ 21 ദിവസങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി സംബന്ധിച്ച വിജ്ഞാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങിയവ ഉൾപ്പെടെ 21 ദിവസങ്ങളാണ് പൊതു അവധികളായി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് പതിവ് അവധിയായിരിക്കും.

ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങൾ ആരംഭിക്കുന്നത്. ജനുവരി 26ന് റിപ്പബ്ലിക് ദിനമാണ്. മാർച്ചിൽ മഹാശിവരാത്രി, റംസാൻ, പെസഹ വ്യാഴം, ദുഃഖവെള്ളി എന്നിവയും ഏപ്രിലിൽ അംബേദ്കർ ജയന്തിയും വിഷുവും പൊതു അവധികളാണ്. മെയ് ഒന്നിന് മെയ് ദിനവും മെയ് 17ന് ബക്രീദും അവധിയായിരിക്കും.

ഓണാവധി സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബർ 13നും നാലാം ഓണം സെപ്റ്റംബർ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബർ 15നുമാണ്. സെപ്റ്റംബർ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും പൊതു അവധിയായിരിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി, ഒക്ടോബർ 28ന് ദീപാവലി, ഡിസംബർ 25ന് ക്രിസ്മസ് എന്നിവയും അവധി ദിനങ്ങളാണ്.

റംസാൻ, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങളിൽ ചന്ദ്രദർശനത്തിനനുസരിച്ച് മാറ്റമുണ്ടാകാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ

അവധിതീയതിദിവസം
മന്നം ജയന്തിജനുവരി 2ശനി
റിപ്പബ്ലിക് ദിനംജനുവരി 26ചൊവ്വ
മഹാശിവരാത്രിമാർച്ച് 6ശനി
ഇദുൽ ഫിത്തർ (റംസാൻ)മാർച്ച് 10ബുധൻ
പെസഹ വ്യാഴംമാർച്ച് 25വ്യാഴം
ദുഃഖവെള്ളിമാർച്ച് 26വെള്ളി
ഡോ. ബി.ആർ. അംബേദ്കർ ജയന്തിഏപ്രിൽ 14ബുധൻ
വിഷുഏപ്രിൽ 15വ്യാഴം
മെയ് ദിനംമെയ് 1ശനി
ഇദുൽ അദ്ഹ (ബക്രീദ്)മെയ് 17തിങ്കൾ
മുഹറംജൂൺ 15ചൊവ്വ
കർക്കടക വാവ്ഓഗസ്റ്റ് 2തിങ്കൾ
ശ്രീകൃഷ്ണ ജയന്തിഓഗസ്റ്റ് 24ചൊവ്വ
അയ്യങ്കാളി ജയന്തിഓഗസ്റ്റ് 28ശനി
മൂന്നാം ഓണംസെപ്റ്റംബർ 13തിങ്കൾ
നാലാം ഓണംസെപ്റ്റംബർ 14ചൊവ്വ
ശ്രീനാരായണ ഗുരു ജയന്തിസെപ്റ്റംബർ 15ബുധൻ
ശ്രീനാരായണ ഗുരു സമാധിസെപ്റ്റംബർ 22ബുധൻ
ഗാന്ധി ജയന്തിഒക്ടോബർ 2ശനി
ദീപാവലിഒക്ടോബർ 28വ്യാഴം
ക്രിസ്മസ്ഡിസംബർ 25ശനി

പതിവ് അവധികളിൽ ഉൾപ്പെടുന്നതിനാൽ പ്രത്യേക പട്ടികയിലില്ലാത്ത ദിനങ്ങൾ

എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായതിനാൽ, ഈ ദിവസങ്ങളിൽ വരുന്ന ചില ആഘോഷങ്ങൾ പ്രത്യേക പൊതു അവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

  • ഈസ്റ്റർ — മാർച്ച് 28, ഞായർ
  • മിലാദ്-ഇ-ഷെരീഫ് (നബിദിനം) — ഓഗസ്റ്റ് 14, രണ്ടാം ശനി
  • സ്വാതന്ത്ര്യദിനം — ഓഗസ്റ്റ് 15, ഞായർ
  • ഒന്നാം ഓണം — സെപ്റ്റംബർ 11, രണ്ടാം ശനി
  • തിരുവോണം — സെപ്റ്റംബർ 12, ഞായർ
  • മഹാനവമി — ഒക്ടോബർ 9, രണ്ടാം ശനി
  • വിജയദശമി — ഒക്ടോബർ 10, ഞായർ

2027ലെ നിയന്ത്രിത അവധി ദിനങ്ങൾ

ചില വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധി ദിനങ്ങളും വിജ്ഞാപനത്തിലുണ്ട്.

  • അയ്യാ വൈകുണ്ഡ സ്വാമി ജയന്തി: മാർച്ച് 4, വ്യാഴം. നാടാർ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും.
  • അവണി അവിട്ടം: ഓഗസ്റ്റ് 17, ചൊവ്വ. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക്.
  • വിശ്വകർമ ദിനം: സെപ്റ്റംബർ 17, വെള്ളി. വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix