Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

വിജയ് യുടെ പരിപാടിക്കിടെ 37കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വെള്ളിയാഴ്ച നടന്ന ടിവികെ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉഷ്ണതരംഗം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് വര്‍ഷം മുന്‍പ് ജോലി തേടി തമിഴ്നാട്ടില്‍ എത്തിയ ഇയാള്‍ കുടുംബത്തോടൊപ്പം സേലത്താണ് താമസിക്കുന്നത്. നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. പരമാവധി 5,000 പേര്‍ക്ക് […]
Read more

വിജയകരമായ രണ്ടാം വാരത്തിലേക്ക് ജോണ്‍ പോള്‍ ജോര്‍ജ്- ഇന്ദ്രന്‍സ് ചിത്രം ആശാന്‍

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ മികച്ച പ്രേക്ഷക – നിരൂപക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം, കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. വലിയ പ്രേക്ഷക പിന്തുണയാണ് രണ്ടാം വാരത്തിലും ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും […]
Read more

കൊച്ചി മെട്രോ ഞായറാഴ്ച മുതല്‍ രാത്രി 11 മണിവരെ സര്‍വ്വീസ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണിവരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:00 മണിക്ക് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഫെബ്രുവരി 15, 2026 (ഞായര്‍ ശിവരാത്രി): തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി […]
Read more

മലപ്പുറത്ത് രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയില്‍

മലപ്പുറം: മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ 43 ഗ്രാം എംഡിഎംഎ പിടികൂടി. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നവരാണ് പിടിയിലായത്. ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് എടക്കര സ്വദേശി പ്രകാശ് എന്നയാളെയും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്നും 4.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
Read more

കാട്ടുപന്നി ആക്രമണം: തോട്ടം തൊഴിലാളി മരിച്ചു

കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥന്‍ (55) ആണ് മരിച്ചത്. പുനലൂരില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്.പന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
Read more

ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം, കേന്ദ്രമന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ 12 മണി വരെ ലോക്സഭ തടസപ്പെട്ടു. ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ […]
Read more

കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ, എട്ട് കിലോ മീറ്റര്‍ ജലപാത പരിഗണനയില്‍

കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനാകുമോ എന്ന കാര്യത്തില്‍ പഠനം തുടങ്ങി. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) നേതൃത്വത്തില്‍ ട്രാഫിക് സ്റ്റഡി നടത്തുന്നത്. ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് വിമാനത്താവളത്തിലേക്കാണ് വാട്ടര്‍ മെട്രോ പരിഗണിക്കുന്നത്. ട്രാഫിക് പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമേ ആലുവ-എയര്‍പോര്‍ട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ. ബോട്ട് സര്‍വീസ് നടത്താന്‍ […]
Read more

വാഗ്ദാനം നിറവേറ്റി: സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തമിഴ്നാട് സര്‍ക്കാിന്റെ നിര്‍ണായക നീക്കം. സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി. പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീമിന്റെ ഭാഗമായാണ് തുക നല്‍കിയിരിക്കുന്നത്. 131 കോടി സ്ത്രീകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം രണ്ട് മാസത്തെ തുക മുന്‍കൂറായി നല്‍കി. 2000 രൂപ വേനല്‍ കാല ആനുകൂല്യമെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് സര്‍ക്കാറിന്റെ നിര്‍ണായക നീക്കം. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ ഉറപ്പാണ്‍ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തന്നെ പ്രതി ചേര്‍ത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പങ്കജ് ഭണ്ഡാരി ഹര്‍ജി നല്‍കിയത്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹര്‍ജയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുന്‍പ് ആറുതവണ ചോദ്യം […]
Read more

ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ജമ്മു: ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ലെന്ന തീരുമാനത്തിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ലഡാക്കിലെ സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന പദവിക്ക് പകരം ടെറിട്ടോറിയല്‍ കൗണ്‍സില്‍ പദവി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. ലഡാക്ക് ഹില്‍ കൗണ്‍സില്‍ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നല്‍കും. എന്നാല്‍ അംഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്. ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, […]
Read more

Recent News

Advertisement
WhiteswanTV Footer