Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം തിരിച്ചടിയായി; വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തീരദേശ പരിപാലന അതോറിറ്റിയുടെ സത്യവാങ്മൂലത്തെ തുടർന്നുണ്ടായ നിയമക്കുരുക്കിൽ വിഴിഞ്ഞം തുറമുഖ നിർമാണം പ്രതിസന്ധിയിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പുളിങ്കുടിയിലെ നിർമാണം പദ്ധതിയുടെ ഭാഗമല്ലെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി ചുമതലക്കാരനായ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ് തിരിച്ചടിയായത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. 2028 ഡിസംബറോടെ തുറമുഖത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കാൻ ശ്രമങ്ങൾ പുരോഗമിക്കവേയാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടർന്ന് സർക്കാർ പ്രതിസന്ധിയിലായത്.

പ്രദേശവാസി നൽകിയ ഹർജിയിലാണ് കെ. ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പുളിങ്കുടി കടൽത്തീരത്തെ നിർമാണത്തിന് പരിസ്ഥിതി അനുമതിയില്ലെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. ഇതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്നതുവരെ തീരത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാനും ഉത്തരവിട്ടു.

വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പുളിങ്കുടിയിലെ നിർമാണം നടക്കുന്നതെന്നിരിക്കെ, പ്രദേശം പദ്ധതിയുടെ ഭാഗമല്ലെന്ന സത്യവാങ്മൂലം വിവാദമായിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ നടപടിയിൽ സർക്കാർ കടുത്ത അതൃപ്തിയിലാണ്. പിഴവ് തിരുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെതിരെ കർശന നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

നിർമാണം നിർത്തിവെക്കേണ്ടിവന്നത് പദ്ധതിയുടെ കരാറുകാരായ അദാനി ഗ്രൂപ്പിനും തിരിച്ചടിയായി. പുളിങ്കുടി മുതൽ തീരം കവരുന്ന രീതിയിൽ 20 കിലോമീറ്റർ ദൂരത്തിൽ നിർമാണം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രദേശവാസി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. വിഷയം വിദഗ്ധ സംഘം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix