Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിഎസ്‍ടി പരിഷ്കരണം ആശങ്കയിൽ; 10 ദിവസമായിട്ടും വില കുറയാതെ നിരവധി ഉല്‍പനങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേന്ദ്ര സർക്കാർ വലിയ ആഘോഷത്തോടെ അവതരിപ്പിച്ച ജിഎസ്ടി (GST) പരിഷ്കരണം സാധാരണക്കാരന് പ്രതീക്ഷിച്ചതു പോലെ യാതൊരു ആശ്വാസവും നൽകാതെ മന്ദഗതിയിൽ നില്കുന്നു. നികുതി കുത്തനെ കുറച്ചെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടും ഇതിന്റെ നേട്ടം ഉപഭോക്താക്കളുടെ കൈയിലെത്തുന്നില്ലെന്നാണ് മാർക്കറ്റിലെ യഥാർത്ഥ അവസ്ഥ.

നികുതി കുറവിന്‍റെ നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടത് നിർബന്ധമാകെണ്ട സാഹചര്യത്തിൽ പല വൻകിട ബ്രാൻഡുകളും സൂപ്പർമാർക്കറ്റുകളും ഈ സുതാര്യത പാലിക്കാത്തതായി കണ്ടെത്തുന്നു. ജിഎസ്ടി കുറച്ചതായി വില പട്ടികയിൽ കാണിച്ചാലും, അതിന്റെ ആകെ വിലയിൽ ഉപഭോക്താവിന് അനുഭവപ്പെടുന്ന ഇടിവ് കാണാനില്ലെന്നതാണ് പ്രശ്നം.

“സാധാരണക്കാരന് വലിയ നേട്ടം” എന്ന മുദ്രാവാക്യത്തോടെ കേന്ദ്രം നടപ്പിലാക്കിയ പുതിയ ജിഎസ്ടി വ്യവസ്ഥകൾക്ക് പത്ത് ദിവസം പിന്നിടുമ്പോൾ, സാധാരണ ഉപഭോക്താവിന് ലഭിച്ചിരിക്കുന്ന നേട്ടം ഗണ്യമായിട്ടില്ലെന്നാണ് വിപണിയിലെ നിരീക്ഷണം. പല ഉൽപ്പന്നങ്ങളും പഴയതുപോലെ തന്നെ വില പറ്റിക്കപ്പെടുന്നതും ചിലർക്ക് കൂടുതൽ പണമടക്കേണ്ടി വരുന്നതും ഗുണഭോക്താക്കളുടെ പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്. ജിഎസ്ടി കുറവിന്‍റെ വിവരങ്ങൾ ഉൽപ്പന്ന പാക്കറ്റുകളിലും വില പട്ടികകളിലും വ്യക്തമാക്കണം, പുതിയ നിരക്കുകൾക്ക് അനുസൃതമായി വില ക്രമീകരിക്കണം എന്നീ കേന്ദ്ര നിർദേശങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നില്ല. പരിശോധനകൾ ശക്തമാക്കാനും നിയമാനുസൃത നടപടികൾ എടുക്കാനുമാണ് ഉപഭോക്തൃ സംരക്ഷണ വിഭാഗങ്ങൾ ആലോചിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer