Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

50.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഡ്രൈ ഡേ പ്രമാണിച്ച് ജില്ലയിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL) പിടികൂടി.
പുറക്കാട് നിന്നും 50.5 ലിറ്റർ മദ്യവുമായി ശിവജി എന്നയാളെ ആലപ്പുഴ എക്സൈസ് റേഞ്ച് പിടികൂടി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദ്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഭയന്ന ശിവജി, വിൽപ്പനയ്ക്കായി വല സഞ്ചിയിൽ സൂക്ഷിച്ച മദ്യം കായലിലേക്ക് എറിയാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ കായലിൽ നിന്നും കൂടുതൽ മദ്യക്കുപ്പികളും പിടിച്ചെടുത്തു.

പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി.കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി.ജി, ഷഫീക്ക് കെ.എസ്, ഹരീഷ് കുമാർ കെ.എച്ച്, ജി.ആർ ശ്രീരനദിവെ, വനിതാ ഓഫീസർ ജയകുമാരി വി.കെ എന്നിവർ പങ്കെടുത്തു.

അതേസമയം, കോതമംഗലത്ത് വിൽപ്പനയ്ക്ക് സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യവുമായി പോത്താനിക്കാട് സ്വദേശി സനൽ പൗലോസ് (38) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സാജു കെ.ടി.യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ ജോയൽ ജോർജ്, ബിലാൽ പി. സുൽഫി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലിബു പി.ബി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Recent News

Advertisement
WhiteswanTV Footer