Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാട്സാപ്പ് ബിസിനസ് ഇനി സൗജന്യമല്ല..! നാളെ മുതൽ സന്ദേശങ്ങൾക്ക് പണം നൽകണം; മാറ്റവും നിരക്കും ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇത്രയും കാലം ഫ്രീയായി ഉപയോ​ഗിച്ചിരുന്ന വാട്സാപ്പ് ഇനി ഉപയോ​ഗിക്കാൻ പണം നൽകണം! കേൾക്കുമ്പോൾ തന്നെ ഞെട്ടാൻ വരട്ടെ. വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ നിരക്കുകളിലെ നിരക്കുകളിലാണ് മാറ്റം വരുന്നത്. സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1-ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ ഈ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവയ്ക്കും.

എന്നാൽ സാധാരണ വാട്സാപ്പ് ഉപയോക്താക്കളെയോ വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട സ്ഥാപനങ്ങളെയോ അല്ല, വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന വാണിജ്യസ്ഥാപനങ്ങളെയാണ് മാറ്റം ബാധിക്കുക. നിലവിൽ ഉപഭോക്താക്കളുടെ ഉത്പന്ന-ഓർഡർ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും ഓർഡർ സ്ഥിരീകരണം, ഡെലിവറി വിവരങ്ങൾ തുടങ്ങിയ സന്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ സൗജന്യമായി അയക്കുന്നതിനും സ്ഥാപനങ്ങൾക്ക് സാധിച്ചിരുന്നു.

സേവന സന്ദേശങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ സെപ്റ്റംബര്‍ 30-നകം മെസ്സേജിംഗ് അക്കൗണ്ടുകള്‍ക്കായി ഒരു പേയ്മെന്റ് രീതി ചേര്‍ക്കണം. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്‌ഡേറ്റുകള്‍ അയയ്ക്കുക തുടങ്ങിയവപോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് 24 മണിക്കൂര്‍ പരിധിക്കുള്ളില്‍ അയച്ചാല്‍പോലും മെറ്റ നിശ്ചിത തുക ഈടാക്കും.

ഇതുവരെ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താവില്‍നിന്ന് സന്ദേശം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സൗജന്യമായി മറുപടി നല്‍കാന്‍ സാധിച്ചിരുന്നു. ഉത്പന്നങ്ങളെക്കുറിച്ചോ ഓര്‍ഡറുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും ഓര്‍ഡര്‍ സ്ഥിരീകരണങ്ങളും ഡെലിവറി അപ്ഡേറ്റുകള്‍ അയക്കുന്നതും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍, ഈ 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ അയക്കുന്ന ഓര്‍ഡര്‍ അപ്ഡേറ്റുകള്‍ക്കും മറ്റ് യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങളില്‍നിന്ന് മെറ്റ ഫീസ് ഈടാക്കിതുടങ്ങും. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഒരു ബിസിനസ് ഫോണ്‍ നമ്പറിന് പ്രതിമാസം ആദ്യത്തെ 1,000 സര്‍വീസ് സന്ദേശങ്ങള്‍ വരെ സൗജന്യമായി തുടരും. അതിനുശേഷം, അധികമായി അയക്കുന്ന മറുപടികള്‍ക്ക് സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. 24 മണിക്കൂറിന് ശേഷം അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് നിലവില്‍ ഫീസ് ഈടാക്കുന്നുണ്ട്. അതിനാല്‍ ആ രീതിക്ക് മാറ്റമുണ്ടാവില്ല.

ഇനി എത്രയാണ് തുകയെന്ന് നോക്കാം. ഓരോ സേവന സന്ദേശത്തിനും ജിഎസ്ടിക്ക് പുറമെ 0.115 രൂപയാണ് നിരക്ക്. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇത് 0.136 രൂപയായി വരും. ഉദാഹരണത്തിന്, ഒരു സ്ഥാപനത്തിന് ഒരു മാസത്തിൽ 1,500 സേവന മറുപടികൾ അയക്കേണ്ടിവന്നാൽ ആദ്യത്തെ 1,000 എണ്ണം സൗജന്യമായിരിക്കും; ശേഷിക്കുന്ന 500 എണ്ണത്തിനാണ് നിരക്ക് നൽകേണ്ടത്. അതേസമയം, ഉപഭോക്താവിന്റെ സന്ദേശം ലഭിച്ച് 24 മണിക്കൂർ കഴിഞ്ഞ് അയക്കുന്ന സേവനസന്ദേശങ്ങൾക്ക് നിലവിൽ ഫീസ് ഈടാക്കുന്ന രീതിയിൽ മാറ്റമില്ല.

ഫേസ്ബുക്ക് പേജുകളിലെ വാട്സാപ്പിലേക്ക് നേരിട്ട് സന്ദേശമയക്കാനുള്ള പരസ്യങ്ങളിലൂടെയോ സന്ദേശം അയക്കാനുള്ള ബട്ടണുകളിലൂടെയോ ഉപഭോക്താക്കളെ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ കാലയളവ് തുടരും. ഈ മൂന്ന് ദിവസത്തിനുള്ളിൽ അയക്കുന്ന സന്ദേശങ്ങൾക്ക് ഫീസ് നൽകേണ്ടതില്ല. പ്രധാനമായി, ഈ മാറ്റം ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നതല്ല; വാട്സാപ്പിലൂടെ സ്ഥാപനങ്ങളുമായി സന്ദേശമയക്കുന്നതിനും മറുപടികളും ഓർഡർ അപ്ഡേറ്റുകളും സ്വീകരിക്കുന്നതിനും വ്യക്തിഗത ഉപയോക്താക്കൾക്ക് അധിക നിരക്ക് നൽകേണ്ടിവരില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix