Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Whatsapp

ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകളുമായി വാട്‍സ്ആപ്പ്

കാലിഫോർണിയ: മേറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഈ അപ്‌ഡേറ്റിൽ പ്രധാനമായും ശ്രദ്ധേയമായത് ചാറ്റ് ട്രാൻസ്ഫർ സംവിധാനമാണ്. ഇനി ഐഒഎസ് മുതൽ ആണ്ട്രോയിഡ്‌ വരെ, അതുപോലെ തിരിച്ചും, ചാറ്റുകൾ എളുപ്പത്തിൽ മാറ്റാൻ കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, കോൾ ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും ഇതോടെ മാറ്റാൻ സാധിക്കും. സ്റ്റോറേജ് നിയന്ത്രണത്തിലും പുതുമകളുണ്ട്. ഓരോ ചാറ്റിലും മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷൻ ഉപയോഗിച്ച് വലിയ ഫയലുകൾ കണ്ടെത്തി നീക്കം […]
Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ വാട്‌സ്ആപ്പിന് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സാങ്കേതിക സംവിധാനം വികസിപ്പിച്ച് 45 ദിവസത്തിനകം സമിതിക്ക് സമർപ്പിക്കണമെന്നും വാട്സ്ആപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കൂടാതെ, മൈക്രോസോഫ്റ്റിന്റെ […]
Read more

ഇനി അച്ഛനും അമ്മയ്ക്കും നിയന്ത്രിക്കാം; വാട്‌സാപ്പില്‍ വിപ്ലവകരമായ മാറ്റം

വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്. ഇതുവരെ 13 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം അനുവദനീയമായിരുന്ന വാട്‌സാപ്പ് സേവനം ഇനി മുതല്‍ ചെറിയ കുട്ടികള്‍ക്കും ലഭ്യമാകും. എന്നാല്‍ ഇത് പൂര്‍ണ്ണമായും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. ‘പാരന്റ് മാനേജ്ഡ് അക്കൗണ്ട്‌സ്’ (Parent-Managed Accounts) എന്ന പുതിയ ഫീച്ചറിലൂടെയാണ് മെറ്റ ഈ സംവിധാനം ഒരുക്കുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അവരുടെ സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ ഒരു സബ്-അക്കൗണ്ട് നിര്‍മ്മിക്കാം. കുട്ടികള്‍ ആര്‍ക്കൊക്കെ മെസേജ് അയക്കുന്നു, ആരുമായൊക്കെ ചാറ്റ് ചെയ്യുന്നു എന്നതിലൊക്കെ […]
Read more

വാട്‌സാപ്പില്‍ ഇനി എല്ലാം സൗജന്യമല്ല; അറിയാം പുതിയ മാറ്റങ്ങള്‍

ന്യൂയോര്‍ക്ക്: പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്നതിന് പകരം പണം നല്‍കി ഉപയോഗിക്കാവുന്ന വാട്‌സാപ്പ് പ്ലസ് എന്ന ഫീച്ചറാണ് മെറ്റ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബേസിക് ഫീച്ചറുകള്‍ സൗജന്യമായിട്ട് തന്നെ ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ആപ്പ് ഇന്റര്‍ഫേസിന്റെ രൂപം മാറ്റാനും ചാറ്റുകളില്‍ സ്വന്തമായി ഫീച്ചറുകള്‍ ചേര്‍ക്കാനും സാധിക്കും. ആപ്പ് ഉപയോഗിക്കാന്‍ എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനാണ് പുതിയ നീക്കം. ചാറ്റിങ് പോലുള്ളവ പഴയത് പോലെ തുടരും. ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ തീം മാറ്റാനും, നിറങ്ങള്‍ ക്രമീകരിക്കാനും, 14 വ്യത്യസ്ത […]
Read more

ലോ​ഗിൻ ചെയ്യാനാകുന്നില്ല; പണികൊടുത്ത് വാട്സാപ്പ്

വാട്സാപ്പ് വെബ്ബിൽ ലോഗിൻ ചെയ്യാനാകാതെ കുഴങ്ങി ഉപഭോക്താക്കൾ. ഇന്ന് രാവിലെ മുതലാണ് വാട്സാപ്പ് വെബ്ബിൽ വ്യാപകമായി തടസ്സം നേരിട്ടത്. എട്ടുമണി മുതൽതന്നെ തുടങ്ങിയ പ്രശ്നം പത്ത് മണിയോടെ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഓഫീസുകളിലും മറ്റും വിവരകൈമാറ്റത്തിനും ആഭ്യന്തര ആശയവിനിമയങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി വ്യാപകമായി ഉപയോ​ഗിക്കുന്ന വാട്സാപ്പ് വെബ് പണിമുടക്കിയതോടെ പല ഓഫീസുകളിലെ പ്രവർത്തനങ്ങളും സ്തംഭിച്ചു. വാട്സാപ്പ് വെബ്ബിൽ നേരത്തെ ലോഗിൻ ചെയ്തവർക്ക് പ്രശ്നമില്ലെന്നാണ് വിവരം. പുറത്തുകടന്ന് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സാധിക്കാത്തതാണ് പ്രശ്നം. എന്നാൽ മെറ്റ […]
Read more

അങ്ങനെ അതും എത്തി: വാട്സാപ്പിൽ കിടിലൻ ഫീച്ചർ

കൃത്യം സമയം ആകുന്നത് നോക്കിയിരിക്കാതെ വാട്സാപ്പിൽ ആശംസകളും മറ്റും ഷെഡ്യൂൾ‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. യൂസേഴ്സ് മുൻകൂട്ടി തയ്യാറാക്കി ഷെഡ്യൂൾ ചെയ്യുന്ന സന്ദേശങ്ങൾ നിശ്ചിത തിയതിയിലും സമയത്തും വാട്സാപ്പ് സ്വയം അയക്കുന്ന സംവിധാനമാണിത്. അതായത് പ്രധാനപ്പെട്ട മെസേജുകളും ആശംസകളുമൊന്നും അയക്കാനായി ഇനി സമയം നോക്കിയിരിക്കുകയോ മറന്നുപോവുമെന്ന ആശങ്കയോ വേണ്ട. Apple-ന്റെ TestFlight ആപ്പിൽ ലഭ്യമായ […]
Read more

വാട്സാപ്പ് ഇന്ത്യ ഒഴിവാക്കി ?

എല്ലാവരുടെയും ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു സമൂഹ മാധ്യമമാണ് വാട്സാപ്പ്. സ്വകാര്യത സംരക്ഷിക്കുന്നതിൽ വാട്സാപ്പും മാതൃ കമ്പനിയായ മെറ്റയും കഴിഞ്ഞേ മറ്റ് ഏത് സമൂഹ മാധ്യമവും ഉണ്ടായിരുന്നുള്ളു എന്നത് വളരെ ശ്രദ്ധേയമായിരുന്നു. കുടുംബ ഗ്രൂപ്പുകൾ, ഓഫീസ് അപ്‌ഡേറ്റുകൾ മുതൽ പേയ്‌മെന്റുകൾ, ബിസിനസ് ചാറ്റുകൾ വരെ ഡിജിറ്റൽ സംഭാഷണങ്ങളുടെ കേന്ദ്ര മാധ്യമമായി വാട്സ്ആപ്പ് ഇന്നും നമുക്കിടയിൽ ഉണ്ട്.   എന്നാൽ ഇപ്പോൾ മെറ്റക്ക് മേൽ കടുത്ത നിബന്ധനയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ […]
Read more

വാട്സാപ്പ് ഉപയോക്താക്കൾക്ക് ഇത് എട്ടിന്റെ പണി

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ജോലി സംബന്ധമായ കാര്യങ്ങളുമായും ആശയവിനിമയം നടത്താൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നു. ഉപയോക്താക്കളുടെ സന്ദേശങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും “എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ” ഉപയോഗിക്കുന്നതിനാൽ അയച്ചയാളിനും സ്വീകരിക്കുന്നയാളിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ എന്നും വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ വർഷങ്ങളായി അവകാശപ്പെടുന്നു. ഈ അവകാശവാദമാണ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിനോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാൽ അടുത്തിടെ യുഎസിലെ […]
Read more

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റം; ഹൈക്കോടതി

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍ ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല. അതിനാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ […]
Read more

വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ്

വാട്‌സ്ആപ്പ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. മൊബൈൽ ഫോണുകളിലൂടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ കൈമാറാൻ വാട്‌സ്ആപ്പ് വലിയ സൗകര്യം നൽകുന്നു. കാലം മാറിയതോടെ ജോലി ആവശ്യങ്ങൾക്കും പഠനത്തിനും ബിസിനസ് ഇടപാടുകൾക്കും വരെ വാട്‌സ്ആപ്പ് ഒരു പ്രധാന ഉപാദിയായി മാറി. ഇതിന്റെ വെബ് പതിപ്പായ വാട്‌സ്ആപ്പ് വെബ് നിലവിൽ ചാറ്റിംഗിനും ഫയൽ ഷെയറിംഗിനും മാത്രമായിരുന്നു പരിമിതമായിരുന്നത്. എന്നാൽ ഇനി വാട്‌സ്ആപ്പ് വെബിൽ തന്നെ ഓഡിയോയും […]
Read more

Recent News

Advertisement
WhiteswanTV Footer