Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Innovation

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് വെറുമൊരു കാപ്പിക്കടയല്ല, 400 കോടിയുടെ ബിസിനസ് നടക്കുന്നയിടം, അറിയാം ‘ബയ് മീ എ കോഫി’യുടെ കഥ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മാധ്യമ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോഴിക്കോട് സന്ദർശനവും അദ്ദേഹം അവിടെ ഉദ്ഘാടനം ചെയ്ത ‘ബയ് മീ എ കോഫി’ (Buy Me a Coffee) എന്ന സ്ഥാപനവും. പ്രതികൂല കാലാവസ്ഥയും മഴക്കെടുതികളും നിലനിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി ഇത്തരമൊരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിനെ മുൻനിർത്തി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്. വെറുമൊരു കാപ്പിക്കടയുടെ ഉദ്ഘാടനത്തിനാണോ മുഖ്യമന്ത്രി പോയതെന്നാണ് വിമർശകർ പറയുന്നത്. ഒറ്റ കേൾവിയിൽ ഇതിലെന്താണ് തെറ്റെന്ന് തോന്നാമെങ്കിലും, […]
Read more

വെള്ളത്തിൽ മാത്രമല്ല, കാറ്റിലും കടലിലും തിരയിലും ഊർജ്ജമുണ്ട്; കാർബൺ ന്യൂട്രൽ സ്വപ്നം, കേരളത്തിലെ ​ഗ്രീൻ എനർജി സാധ്യതകൾ നോക്കാം

മുന്നോട്ട് കുതിക്കുന്ന കേരളത്തിന് വേണ്ടത് പുതിയ ആശയങ്ങളും നമ്മുടെ സാധ്യതകളെ പരമാവധി ഉപയോ​ഗിക്കുന്ന ഭരണകൂടവുമാണ്. 2050-ഓടെ പൂർണ്ണമായും കാർബൺ ന്യൂട്രൽ പദവി കൈവരിക്കാനും, 2040-ഓടെ 100% പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന സംസ്ഥാനമായി മാറാനും ലക്ഷ്യമിടുന്ന കേരളത്തിൽ ഗ്രീൻ എനർജി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. പരമ്പരാഗത ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈവിധ്യമാർന്ന ഹരിത ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണ് ഇനി കേരളം ചെയ്യേണ്ടത്. കേരളത്തിലെ പ്രധാന ഗ്രീൻ എനർജി സാധ്യതകളും […]
Read more

മെഴ്സിഡസ് ബെന്‍സിന്റെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ എസ് 450ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് എഡിഷന്‍, മാനുഫാക്ചര്‍ എഡിഷന്‍ എന്നീ രണ്ട് മോഡലുകളിലായാണ് വാഹനം എത്തുന്നത്. യൂറോ 7 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 3.0 ലിറ്റര്‍ എം256 ഇവൊ ഇന്‍ലൈന്‍ 6 ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 326എച്ച്പി കരുത്തും 540എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഇതിനൊപ്പം 120കിലോവാട്ടിന്റ ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ വാഹനത്തിന്റെ […]
Read more

DRDO യുടെ ചരിത്ര നേട്ടം; 24 മണിക്കൂറിൽ 3 മിസൈൽ പരീക്ഷണങ്ങൾ വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയ്ക്ക് വലിയ നേട്ടം കൈവരിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). 2026 ജൂൺ 10, 11 തീയതികളിലായി 24 മണിക്കൂറിനുള്ളിൽ മൂന്ന് അത്യാധുനിക മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. രണ്ട് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്ക്കായി വികസിപ്പിച്ച തദ്ദേശീയ നേവൽ ആന്റി-ഷിപ്പ് മിസൈൽ – മീഡിയം റേഞ്ച് (NASM-MR) മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) വരെ തടയാൻ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങളുള്ള […]
Read more

ഇന്ത്യയിൽ നിർമിച്ച ആദ്യ സി-295 സൈനിക വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി

വഡോദര: ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി-295 സൈനിക ചരക്ക് വിമാനം ഗുജറാത്തിലെ വഡോദരയിൽ വിജയകരമായി ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. രാജ്യത്തിന്റെ വ്യോമയാന-പ്രതിരോധ നിർമാണ രംഗത്തെ സുപ്രധാന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. വഡോദരയിലെ അന്തിമ സംയോജന ശൃംഖലയിൽ നിന്ന് ബുധനാഴ്ചയാണ് വിമാനത്തിന്റെ കന്നി പരീക്ഷണ പറക്കൽ നടന്നത്. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കായി രാജ്യത്ത് നിർമിക്കുന്ന 40 സി-295 […]
Read more

‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കും; സ്ത്രീകൾക്ക് കാർഷിക പ്രോത്സാഹനം

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിലെ നയപ്രഖ്യാപനത്തിൽ കാർഷിക-വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നിലനിൽക്കുന്ന സാഹചര്യത്തിൽ സുതാര്യവും ജനകീയവുമായ ഭരണത്തിലൂടെ പുതിയ കേരളം സൃഷ്ടിക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. കൃഷിയെ കൂടുതൽ ലാഭകരമാക്കുന്നതിനായി നെല്ല്, നാളികേരം, റബ്ബർ എന്നിവയുടെ തറവില പുതുക്കും. സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കൂടുതൽ ആശ്വാസം നൽകുന്ന പദ്ധതികളും നടപ്പിലാക്കും. നഷ്ടപരിഹാര സംവിധാനം […]
Read more

ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കാന്‍ പണം വേണം, ഇന്‍സ്റ്റ പ്രീമിയം ആകും; വരുന്നു മെറ്റ പ്ലസ്

മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയ്ക്ക് കൂടുതല്‍ പ്രീമിയം സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ മെറ്റ പ്ലസ് സബ്സ്‌ക്രിപ്ഷന്‍ സംവിധാനം അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍, മെച്ചപ്പെട്ട സുരക്ഷ, എഐ അടിസ്ഥാനത്തിലുള്ള ടൂളുകള്‍ എന്നിവ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സംവിധനമാണ് വരുന്നത്. നിലവില്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന മെറ്റ വെരിഫൈഡ് സേവനങ്ങളെക്കാള്‍ വിപുലമായ സംവിധാനമായിരിക്കും ഇത്. ഉപയോക്താക്കള്‍ക്ക് പരസ്യരഹിത അനുഭവം, പ്രത്യേക എഡിറ്റിങ് ടൂളുകള്‍, എഐ ചാറ്റ് സഹായം, ഉയര്‍ന്ന […]
Read more

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യവാസ കേന്ദ്രം; നാസയുടെ പദ്ധതി

ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ വൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പ്രഖ്യാപിച്ചു. മനുഷ്യന്റെ ദീർഘകാല ചന്ദ്രാന്വേഷണത്തിനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും വഴിയൊരുക്കുന്ന നിർണായക നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. 2030-കളിൽ ഘട്ടംഘട്ടമായി നിർമ്മാണം ആരംഭിക്കുന്ന ഈ മൂൺ ബേസ്, നാസയുടെ ആർട്ടെമിസ് ദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പ്രത്യേക ഭൗമശാസ്ത്ര സാഹചര്യങ്ങളാണ് ഈ പ്രദേശം തിരഞ്ഞെടുക്കാൻ പ്രധാന കാരണം. സ്ഥിരമായി നിഴലിൽ തുടരുന്ന ആഴമുള്ള […]
Read more

30-ാം വാർഷികാഘോഷിക്കാൻ വമ്പൻ നിക്ഷേപം; പ്രഖ്യാപനവുമായി ഹ്യുണ്ടായി

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) ഇന്ത്യയിൽ വിജയകരമായി 30 വർഷം പൂർത്തിയാക്കി. തുടക്കം മുതൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്, ആകെ 13.5 ദശലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ഇതിൽ ആഭ്യന്തര വിപണിയിൽ 9.6 ദശലക്ഷത്തിലധികം യൂണിറ്റുകളും 150-ലധികം രാജ്യങ്ങളിലേക്ക് 3.9 ദശലക്ഷത്തിലധികം യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പെടുന്നു. 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പ്രവർത്തന വിപുലീകരണം, ലോകോത്തര അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക പ്രതിഭകളുടെ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് 40,700 കോടി രൂപയുടെ നിക്ഷേപം […]
Read more

വാട്‌സ്ആപ്പ് ഐഒഎസ് പതിപ്പിൽ ലിക്വിഡ് ഗ്ലാസ് ഡിസൈൻ; ചാറ്റ് ഇന്റർഫേസിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് ഐഒഎസ് പതിപ്പിൽ പുതിയ “ലിക്വിഡ് ഗ്ലാസ്” ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനകം തന്നെ ആപ്പിന്റെ ചില ഭാഗങ്ങളിൽ ഈ പുതിയ രൂപകൽപ്പനയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ ചാറ്റ് സ്ക്രീൻ ഇപ്പോഴും പഴയ രൂപത്തിലാണ് തുടരുന്നത്. അടുത്ത അപ്ഡേറ്റിലൂടെ ചാറ്റ് ഇന്റർഫേസിലും ഈ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നതായാണ് വിവരം. പുതിയ ഡിസൈനിൽ ഗ്ലാസ് പോലുള്ള സുതാര്യതയാണ് പ്രധാന സവിശേഷത. ചാറ്റ് ബാർ താഴെ തന്നെയായിരിക്കും, പക്ഷേ ഇത് ഫ്ലോട്ടിംഗ് എലമെന്റായി പ്രത്യക്ഷപ്പെടും. സുതാര്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix