Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ബ്രസീലിന് തിരിച്ചടി; റാഫിന്യ കളിക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഇന്ത്യക്കെതിരായ ചരിത്രപരമായ ആദ്യ സീനിയർ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് തിരിച്ചടി. ബാഴ്‌സലോണയുടെ സ്റ്റാർ ഫോർവേഡ് റാഫിന്യ ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റാഫിന്യക്ക് പരിക്കേറ്റത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മുൻകരുതലിന്റെ ഭാഗമായി രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല.

തുടർന്നുള്ള പരിശോധനയിൽ വലത് തുടയുടെ പിൻഭാഗത്ത് നേരിയ പേശിവീക്കമുണ്ടെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്ഥിരീകരിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും ഇതേ ഭാഗത്ത് നേരത്തെ പരിക്കേറ്റിട്ടുള്ളതിനാൽ റിസ്‌ക് ഒഴിവാക്കാനാണ് ബ്രസീൽ ടീമിന്റെ തീരുമാനം. ചികിത്സയ്ക്കായി റാഫിന്യ ഉടൻ ബാഴ്‌സലോണയിലേക്ക് മടങ്ങും. താരത്തിന് പകരക്കാരനെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

റാഫിന്യയുടെ പിന്മാറ്റം ഇന്ത്യൻ ആരാധകർക്ക് നിരാശയാകുമ്പോഴും വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ബ്രൂണോ ഗിമാറസ്, മാർക്വിഞ്ഞോസ് തുടങ്ങിയ താരങ്ങൾ ബ്രസീൽ നിരയിലുണ്ട്.

ലോകകപ്പ് ടീമുകൾക്കെതിരായ മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയുടെ അടുത്ത മത്സരം ബ്രസീലിനെതിരെയാണ്. സെപ്റ്റംബർ 26ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഖാലിദ് ജമീലിന്റെ കീഴിലുള്ള ഇന്ത്യ പനാമയെ 1-1ന് സമനിലയിൽ തളച്ചിരുന്നു. റയാൻ വില്യംസാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.

ഒക്ടോബർ 3ന് കൊൽക്കത്തയിലാണ് ഇന്ത്യ-ബ്രസീൽ മത്സരം. തുടർന്ന് ഒക്ടോബർ 6ന് അതേ വേദിയിൽ ഇന്ത്യ ഉറുഗ്വെയെയും നേരിടും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix