ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ബ്രസീലിന് തിരിച്ചടി; റാഫിന്യ കളിക്കില്ല
കൊൽക്കത്ത: ഇന്ത്യക്കെതിരായ ചരിത്രപരമായ ആദ്യ സീനിയർ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് തിരിച്ചടി. ബാഴ്‌സലോണയുടെ സ്റ്റാർ ഫോർവേഡ് റാഫിന്യ ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റാഫിന്യക്ക് പരിക്കേറ്റത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മുൻകരുതലിന്റെ ഭാഗമായി രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല. തുടർന്നുള്ള പരിശോധനയിൽ വലത് തുടയുടെ പിൻഭാഗത്ത് നേരിയ പേശിവീക്കമുണ്ടെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ […]
Read more