Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പോഷകാഹാര ബോധവൽക്കരണം ശക്തമാക്കി കുടുംബശ്രീ; പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദേശീയ പോഷകാഹാര ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പ്രാദേശികമായി ലഭിക്കുന്ന പോഷക ഭക്ഷ്യവസ്തുക്കളും ചെറുധാന്യങ്ങളും ഉപയോഗിച്ചുള്ള പാചകമത്സരങ്ങൾ, ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, പരമ്പരാഗത ഭക്ഷ്യമേളകൾ തുടങ്ങിയ പരിപാടികൾ വിവിധ ജില്ലകളിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന ഒമ്പതാമത് ‘രാഷ്ട്രീയ പോഷൺ മാ’ 2026 ആചരണത്തിന്റെ ഭാഗമായാണ് പരിപാടികൾ.

‘ഹമാരി അംഗൻവാടി, ഹമാരി ജിമ്മേദാരി’ എന്നതാണ് ഈ വർഷത്തെ പോഷൺ മായുടെ പ്രമേയം. പോഷകാഹാരം, ആരോഗ്യം, ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും ബോധവൽക്കരണ പരിപാടികളും അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.

സ്ത്രീകളുടെ മാനസിക-സാമൂഹിക ക്ഷേമം, സ്ത്രീകളിൽ കാണപ്പെടുന്ന പൊണ്ണത്തടി തുടങ്ങിയ വിഷയങ്ങളിലും വരും ദിവസങ്ങളിൽ പ്രത്യേക ശിൽപശാലകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷനുകൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.

എഫ്.എൻ.എച്ച്.ഡബ്ലിയു പദ്ധതിയുടെ റിസോഴ്സ് പേഴ്സൺമാർക്കൊപ്പം ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. റാലികൾ, പോസ്റ്റർ പ്രചാരണം, ചുവരെഴുത്ത്, തെരുവുനാടകം, ബോധവൽക്കരണ യോഗങ്ങൾ, വീഡിയോ പ്രചാരണം തുടങ്ങിയവയും സംഘടിപ്പിക്കും.

വെബിനാറുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഓൺലൈൻ ചർച്ചാ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെയും പോഷകാഹാര സന്ദേശങ്ങൾ പ്രചരിപ്പിക്കും. വനിതാ ശിശുവികസന വകുപ്പും മറ്റ് വകുപ്പുകളും സംഘടിപ്പിക്കുന്ന കുഞ്ഞൂൺ, സീമന്ത സംഗമം, ഗ്രാമ ആരോഗ്യ ശുചിത്വ പോഷണ ദിനം തുടങ്ങിയ പരിപാടികളിലും കുടുംബശ്രീയുടെ പങ്കാളിത്തം ഉറപ്പാക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix