പോഷകാഹാര ബോധവൽക്കരണം ശക്തമാക്കി കുടുംബശ്രീ; പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍
തിരുവനന്തപുരം: ദേശീയ പോഷകാഹാര ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ലഭിക്കുന്ന പോഷക ഭക്ഷ്യവസ്തുക്കളും ചെറുധാന്യങ്ങളും ഉപയോഗിച്ചുള്ള പാചകമത്സരങ്ങൾ, ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, പരമ്പരാഗത ഭക്ഷ്യമേളകൾ തുടങ്ങിയ പരിപാടികൾ വിവിധ ജില്ലകളിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന ഒമ്പതാമത് […]
Read more