Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് തരംഗത്തിലും തൃശൂർ ജില്ല പിടിച്ചുനിന്നെന്ന് സിപിഐഎം; വിശാല ജില്ലാ കമ്മിറ്റിയിൽ വിമർശനങ്ങളും വിലയിരുത്തലുകളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: യുഡിഎഫ് തരംഗത്തിനിടയിലും തൃശൂർ ജില്ലയിൽ സിപിഐഎമ്മിന് പിടിച്ചുനിൽക്കാനായെന്ന് വിശാല ജില്ലാ കമ്മിറ്റി യോഗത്തിലെ പൊതുചർച്ചയിൽ പ്രതിനിധികൾ. മത്സരിച്ച ഏഴ് സീറ്റുകളിൽ ആറ് സീറ്റുകളിലും സിപിഐഎമ്മിന് വിജയിക്കാനായെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ലയിൽ എൽഡിഎഫിനുണ്ടായ വോട്ടുചോർച്ച യുഡിഎഫ് തരംഗത്തിന്റെ ഭാഗമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

ഇരിങ്ങാലക്കുടയിലെ പരാജയം പാർട്ടിക്ക് തിരിച്ചടിയായെന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മണലൂരിൽ വിജയിച്ചെങ്കിലും വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്ന ആവശ്യവും പൊതുചർച്ചയിൽ ഉയർന്നു.

ബിജെപിയുടെ മുന്നേറ്റം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ജനങ്ങളിൽ നിന്ന് അകലം പാലിക്കാതെ പൊതുസമൂഹവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തൃശൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം കുറിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും ഇന്ന് വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റി യോഗം മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളത്തേത് പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനും ഉദ്ഘാടനം ചെയ്തു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix