Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫാറ്റി ലിവർ നിസ്സാരമല്ല; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ ഇവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

  1. വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും

ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വിട്ടുമാറാത്ത ക്ഷീണം. ആവശ്യത്തിന് ഉറങ്ങിയാലും ഊർജ്ജമില്ലായ്മ, ക്ഷീണം, തളർച്ച എന്നിവ നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കരൾ നൽകുന്ന മുന്നറിയിപ്പാകാം. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്ന കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വഴിയാണ് നമ്മുക്ക് ക്ഷീണം തോന്നുന്നത്.

  1. വയറിന്റെ വലതുഭാഗത്ത് വേദനയോ ഭാരമോ അനുഭവപ്പെടുക

വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായാണ് കരളുള്ളത്. ഫാറ്റി ലിവറിന്റെ ആദ്യഘട്ടങ്ങളിൽ ഈ ഭാഗത്ത് നേരിയ വേദനയോ അല്ലെങ്കിൽ ഒരുതരം ഭാരമോ അനുഭവപ്പെടാം. ഇത് നിസ്സാരമായി കാണരുത്. ഫാറ്റിലിവർ കാരണമാകാം ഈ വേദന.

  1. വയറുവീർക്കലും ദഹനക്കേടും

വയറുവീർപ്പ്, ഗ്യാസ് അസ്വസ്ഥതകൾ, ദഹനക്കേട് ഒക്കെ നിസ്സാരമാക്കരുത്. ഇടയ്ക്കിടെ ഈ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ​ഗണിക്കരുത്. ഇതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ദഹനപ്രക്രിയയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം തടസ്സപ്പെടുമ്പോഴാണ് ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നത്. ഇതാണ് പിന്നീട് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

  1. വിശപ്പില്ലായ്മയും ഓക്കാനിക്കാൻ വരുന്നതും

ഫാറ്റി ലിവറുള്ള പലരിലും വിശപ്പ് കുറഞ്ഞുവരുന്നതായി കാണാറുണ്ട്. കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും വയറ് നിറഞ്ഞതായി തോന്നുകയോ ചെയ്യാം. ചിലർക്ക് നേരിയ രീതിയിൽ ഓക്കാനവും അനുഭവപ്പെടാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix