Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് കുട്ടികളുടെ മരണം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ നിവേദ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കുട്ടികളെ കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികൾ കാരണം സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്നും കൂടുതൽ പഠിക്കാനും മോഡലിങ്ങിലേക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. കുട്ടികൾ ഇതിന് തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും നിവേദ്യ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന സംശയം അയൽവാസികളും ബന്ധുക്കളും നേരത്തെ ഉന്നയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ നിവേദ്യ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നും അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്നും അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിവേദ്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഭർത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നിവേദ്യയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ കേസിൽ ഒരു പ്രതി മാത്രമാണുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് കൊഴിഞ്ഞാമ്പാറയിൽ അഞ്ച് വയസുകാരി ജെന്നിഫറിനെയും മൂന്ന് വയസുകാരൻ റോബിനെയും വീടിന് സമീപത്തെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളും ഒരുമിച്ച് വെള്ളത്തൊട്ടിയിൽ വീണ് മരിച്ചതിലെ ദുരൂഹതയാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിച്ചത്.

സംഭവസമയത്ത് കുട്ടികളുടെ പിതാവ് ജോൺ വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളുടെ മൊഴികളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചതിന് പിന്നാലെയാണ് അന്വേഷണം നിവേദ്യയിലേക്ക് നീണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix