ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തിൽ ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ.
സംസ്ഥാനവ്യാപകമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ വിളിച്ചത്.
പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഈ അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയാണ്. പരേതയായ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനു ബിഹാറിലെ സ്ത്രീകൾ ആർജെഡിക്കും കോൺഗ്രസിനും മാപ്പ് നൽകില്ല’ എന്നും മോദി പറഞ്ഞു.




