Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഷ്ട്രീയമല്ലേ? വാക്കുകൾക്കു കുറവുണ്ടാകുമോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വാക്കുകൾ കൊണ്ടു ഇന്ദ്രജാലം കാണിക്കാനും ആളുകളെ കൈയിലെടുക്കാനും നേതാക്കൾക്കു ഒട്ടും മടിയുണ്ടാവില്ല. പ്രാദേശിക നേതാവ് മുതൽ മുകളിലേക്കുള്ളവർക്ക് വരെ മൈക്ക് ഒരു അടങ്ങാത്ത ആവേശമാണ്.

പറഞ്ഞു വന്നത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വാക്കുകളുടെ വിന്യാസമാണ്. തമിഴ്നാട്ടിൽ ബീഹാറുകർ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശമാണ് കാരണം. ബീഹാറിൽ പറഞ്ഞത് തമിഴ്നാട്ടിൽ വന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് സ്റ്റാലിൻ തിരിച്ചു അടിച്ചത്. തമിഴ്നാട് എല്ലാവരെയും ഒരു പോലെ സ്വീകരിക്കുന്ന നാടാണ്. ഇവിടെ നിലയുറയ്ക്കാൻ കഴിയാതെ വന്നപ്പോളാണ് ഇത്തരം വിദ്വേഷം വിളമ്പുന്നതെന്ന് സ്റ്റാലിൻ ആഞ്ഞടിച്ചു. ധർമ പുരിയിലാണ് സ്റ്റാലിൻ സംസാരിച്ചത്. 2026ൽ വീണ്ടും അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ വ്യക്താക്കി. മോദി യുടെ പരാമർശത്തെ എതിർത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖവും രംഗത്തു വന്നു. അങ്ങനെ ഇനിയും കാണാൻ കിടക്കുന്നു വാക്കുകൾ കൊണ്ടുള്ള മത്സരങ്ങൾ.

അനൂപ് വിഎം

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix